തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിക്ക് തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആവേശജ്ജ്വലമായ സ്വീകരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിനുശേഷം ആദ്യമായാണ് കെ സുധാകരൻ തലസ്ഥാനത്ത് എത്തുന്നത്.
ബാൻഡ് മേളം ഉൾപ്പെടെയുള്ള വാദ്യമേളങ്ങളും മുദ്രാവാക്യം വിളികളുമായി രാവിലെ തന്നെ വിമാനത്താവളവും പരിസരവും കെ സുധാകരനെ സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകരെ കൊണ്ട് നിറഞ്ഞിരുന്നു. 11 മണി കഴിഞ്ഞപ്പോഴായിരുന്നു സുധാകരൻ എത്തിയത്. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സംഘടനാ ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനും ഡിസിസി പ്രസിഡന്റ് പാലോട് രവിയും ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.
ഡിസിസി പ്രസിസന്റ് പാലോട് രവി, കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണൻ, ജി.എസ് ബാബു, കെ. ജയന്ത് , ആർവി രാജേഷ്, ചെമ്പഴന്തി അനിൽ, ആനാട് ജയൻ, മുടവൻ മുഗൾ രവി, വിനോദ് കൃഷ്ണ,അഭിലാഷ് നായർ, ജയചന്ദ്രൻ ,സഞ്ജയൻ, കടകംപള്ളി ഹരിദാസ്,, കൃഷ്ണകുമാർ, എം.ജെ ആനന്ദ്, പ്രേംജി, ലഡ് ഗർബാവ, സേവ്യർ ലോപ്പസ്, സനൽകുമാർ, വേണു വെളൈളക്കടവ്, സുനിൽ പാറ്റൂർ, നൗഷാദ്, കെപിസിസി ഡിസിസി ഭാരവാഹികൾ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നല്കി.
കണ്ണൂരിൽ 5,18,524 വോട്ടുകൾ നേടിയാണ് കെ സുധാകരൻ വിജയിച്ചത്. സിപിഎമ്മിന്റെ എം വി ജയരാജനെ 1,08,982 വോട്ടുകൾക്കാണ് കെ സുധാകരൻ പരാജയപ്പെടുത്തിയത്.
Source link