ബാഡ്മിന്റൺ റാക്കറ്റിന് ബൈജു ഗ്യാരന്റി, എട്ടാം ക്ളാസിൽ പഠനം  നിറുത്തി തുടങ്ങിയ ജോലി സൂപ്പർഹിറ്റ്

ഒമ്‌നി വാനിൽ ബാഡ്മിന്റൺ ബാറ്റ് സർവീസ് ചെയ്യുന്ന എറണാകുളം കത്രിക്കടവ് സ്വദേശി ബൈജു

കൊച്ചി: എട്ടാം ക്ളാസിൽ പഠനം നിറുത്തി ബാഡ്മിന്റൺ റാക്കറ്റുകളുടെ സ്ട്രിംഗ് കെട്ടാനിറങ്ങിയതാണ് ബൈജു ആന്റണി. കേരളത്തിലെ ദേശീയ, അന്തർദേശീയ താരങ്ങൾവരെ ഇപ്പോൾ ബൈജുവിനെ തേടിയെത്തുന്നു. അത്രയ്ക്കു വിശ്വാസമാണ് ഈ 43കാരനെ. ദുബായിൽ നാലുവർഷം അന്താരാഷ്ട്ര കമ്പനികളായ യോണെക്‌സ്, ഫ്ലൈ പവർ, ഹണ്ട്രഡ് എന്നിവയുടെയൊക്കെ അംഗീകൃത സ്ട്രിംഗ് ടൈറ്ററായിരുന്നു ബൈജു. മത്സര സീസണാവുമ്പോൾ, അവരുടെ ബാറ്റുകൾ ബൈജുവിനു മുന്നിലെത്തും.

സുഹൃത്ത് കാലടി സന്തോഷാണ് സ്ട്രിംഗ് കെട്ടൽ പഠിപ്പിച്ചത്.എറണാകുളത്തെ കടകളിൽ തുടങ്ങിയ ജോലി 2019ൽ മലേഷ്യയിൽ വിദഗ്ദ്ധ പരിശീലനം നേടുന്നതിലെത്തി. ദുബായിൽ 85,000 രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് എറണാകുളം നോർത്തിലും കതൃക്കടവിലും സ്പോർട്സ് ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങി. ബാഡ്മിന്റണിലുള്ള അഭിനിവേശം കാരണം കട അടച്ച് ഓമ്‌നി വാനിലേക്ക് ‘എക്‌സ്ട്രാ സ്‌പോർട്‌സ് ബാഡ്മിന്റൺ’ എന്നപേരിൽ തട്ടകം മാറ്റി.ബാഡ്മിന്റൺ ജില്ലാടീമിൽ കളിച്ചിട്ടുള്ള ബൈജു 20 കുട്ടികൾക്ക് പരിശീലനവും നൽകുന്നുണ്ട്.

#സ്ട്രിംഗ് കെട്ടാൻ 520 രൂപ

ഒരുലക്ഷം രൂപ വിലയുള്ള മെഷീൻ വാങ്ങി ഓമ്‌നിയിൽ ഘടിപ്പിച്ചാണ് ജോലി.

ബാറ്റുകളുടെ നിലവാരമനുസരിച്ച് പല മർദ്ദങ്ങളിലാണ് സ്ട്രിംഗ് കെട്ടുക. 12 മിനിട്ടിൽ റാക്കറ്റ് റെഡി. സ്ട്രിംഗ് കെട്ടുന്നതിന് 520 രൂപ മുതലാണ് കൂലി. 150 രൂപ മുതൽ ലാഭമുണ്ട്. ദിവസവും 10-12 റാക്കറ്റുകളുടെ സ്ട്രിംഗ് കെട്ടും. ചട്ടക്കൂട് ചെന്നൈയിൽ നിന്നു വരുത്തി സ്ട്രിംഗ് കെട്ടി

പുതിയ റാക്കറ്റുകൾ 2,000-16,000 രൂപ വിലയ്ക്ക് നൽകും. ബാഡ്മിന്റൺ കോർട്ടുകൾ, ഫ്ലാറ്റുകൾ, ക്ലബുകൾ എന്നിവിടങ്ങളിലെത്തി റാക്കറ്റുകൾ ശരിയാക്കും.ഭാര്യ ഫിലോമിന, മക്കൾ: ആൻമരിയ, അസിൻ, ഏദൻ.

സെലിബ്രിറ്റികൾ

സനൽ തോമസ്, രൂപേഷ് കുമാർ, അപർണ ബാലൻ, ജെസിൽ ബെന്നറ്റ്,ശങ്കർ ഗോപൻ തുടങ്ങിയ കളിക്കാരെല്ലാം ബാറ്റുകളുടെ മേൻമ ഉറപ്പുവരുത്തുന്നത് ബൈജുവിലൂടെയാണ്. രണ്ടു ദേശീയ ഗെയിംസുകളിൽ പ്രവർത്തിച്ചു.


Source link
Exit mobile version