KERALAMLATEST NEWS

വി​ദേശത്ത് നി​ന്ന് വി​മാനം വഴി​യെത്തും മരുന്നുകളും കോസ്മെറ്റി​ക്സും

നെടുമ്പാശേരി: മരുന്നുകളും കോസ്മെറ്റി​ക്സും ഇനി​മുതൽ കൊച്ചി​ രാജ്യാന്തര വി​മാനത്താവളത്തി​ലൂടെയെത്തും. കപ്പൽ മാർഗമാണ് ഇവ ഇതുവരെ ഇറക്കുമതി​ ചെയ്തി​രുന്നത്. മരുന്നുകളും കോസ്മെറ്റി​ക്സും ഇറക്കുമതി നടത്താവുന്ന അംഗീകൃത വിമാനത്താവളമായി സിയാലിനെ അംഗീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനമിറക്കിയതോടെയാണി​ത്.

1940 ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിൽ ഭേദഗതി വരുത്തിയാണ് മന്ത്രാലയത്തി​ന്റെ ഉത്തരവ്. ഇതോടെ അനുമതി ലഭിക്കുന്ന 11 വിമാനത്താവളങ്ങളിലൊന്നായി സിയാൽ. ജീവൻരക്ഷാ മരുന്നുകളും മറ്റും ചെറിയ അളവിൽ പ്രത്യേക അനുമതിയോടെയാണ് ഇതുവരെ കൊച്ചിയിലെത്തിച്ചിരുന്നത്. ഇനി മുതൽ വൻകിട സ്റ്റോക്കിസ്റ്റുകൾക്ക് നേരിട്ട് കൊച്ചി വഴി ഇറക്കുമതി ചെയ്യാം. വിദേശത്ത് നിന്നുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ കപ്പൽ മാർഗമോ കേരളത്തിന് പുറത്തുള്ള മറ്റ് വിമാനത്താവളങ്ങൾ വഴി​യോ ആണ് ഇതുവരെ എത്തിച്ചിരുന്നത്.

2023-’24 വർഷത്തിൽ സിയാൽ 63, 642 ടൺ കാർഗോയാണ് കൈകാര്യം ചെയ്തത്. ഇതിൽ 44,000 ടൺ രാജ്യാന്തര കാർഗോയാണ്.

കഴിഞ്ഞ 25 വർഷമായി സിയാൽ ഡ്യൂട്ടിഫ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സൗന്ദര്യവർദ്ധക വസ്തുക്കൾ കപ്പൽ മാർഗമാണ് ലഭ്യമാക്കിയിരുന്നത്. ഈ സാഹചര്യമാണ് മാറുന്നത്. സിയാൽ അധികൃതർ സമ്മർദം ചെലുത്തിയതിന്റെ ഫലമായാണ് അനുമതി ലഭിച്ചത്.

………………………………………………

63, 642

മുൻ സാമ്പത്തി​ക വർഷം സിയാൽ കൈകാര്യം ചെയ്തത്

63, 642 ടൺ കാർഗോ

44,000

ഇവയി​ൽ രാജ്യാന്തര കാർഗോ

44,000 ടൺ


Source link

Related Articles

Back to top button