KERALAMLATEST NEWS

ഇത് കലക്കും,​ സിംഹകൂട്ടിലേക്ക് എടുത്തുചാടിയ ചാക്കോച്ചൻ; ഗർർർ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ സംവിധാനം ചെയ്യുന്ന ”ഗർർർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ജെയ് കെയും പ്രവീൺ എസുമാണ് തിരക്കഥ എഴുതിയത്. ഒരു കോമഡി എന്റർടെയ്മെന്റ് ആയിരിക്കും ചിത്രം എന്നതാണ് ട്രെയിലർ കാണുമ്പോൾ മനസിലാകുന്നത്. തിരുവനന്തപുരം മൃഗശാലയിൽ സിംഹത്തിന്റെ കൂട്ടിലേക്ക് എടുത്തുചാടിയ യുവാവിന്റെ വേഷത്തിൽ ചാക്കോച്ചനെ ട്രെയിലറിൽ കാണാം. ചാക്കോച്ചനെ രക്ഷിക്കാൻ ശ്രമിക്കുന്ന സുരാജ് വെഞ്ഞാറമൂട് ട്രെയിലറിൽ ഉണ്ട്. എസ്രയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.

കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ട മോജോ എന്ന സിംഹവും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ശ്രുതി രാമചന്ദ്രൻ, അനഘ, രാജേഷ് മാധവൻ, മഞ്ജു പിള്ള,​ രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം: ജയേഷ് നായർ. കൈലാസ് മേനോൻ, ടോണി ടാർസ് എന്നിവരും സംഗീതം ഒരുക്കുന്നുണ്ട്.

ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂണ്‍ 14ന് റിലീസ് ചെയ്യും. അടുത്തിടെ ചിത്രത്തിലെ ‘ദുരിതമീ പ്രണയം’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയിരുന്നു. ഗാനത്തിന്റെ രചന മനു മഞ്ജിത്തും സംഗീതം ഡോണ്‍ വിൻസെന്റും ആണ് നിർവഹിക്കുന്നത്. ബെന്നി ദയാലാണ് ആണ് ആലാപനം.


Source link

Related Articles

Back to top button