KERALAMLATEST NEWS

ചിരട്ട വെറുതേ കളയല്ലേ,​ ഒന്നു മനസുവച്ചാൽ നേടാം മികച്ച വരുമാനം ,​ പോളിന്റെ ജീവിതം ഉദാഹരണം

മുഹമ്മ: നിമിഷങ്ങൾകൊണ്ട് കത്തിത്തീരാവുന്ന ചിരട്ടയെ തന്റെ കരവിരുതിനാൽ

അനശ്വരമാക്കുകയാണ് പി.ജെ.പോൾ. മണ്ണഞ്ചേരി പഞ്ചായത്ത് നേതാജി പുത്തൻ പുരയ്ക്കൽ പി.ജെ.പോൾ(71)​ കഴിഞ്ഞ 20 വർഷമായി ജീവിക്കുന്നത് തന്നെ കരകൗശല വസ്തുക്കൾ വിറ്റുകിട്ടിയ വരുമാനം കൊണ്ടാണ്.

നിലവിളക്ക്, റിക്ഷാക്കാരൻ, ചക്രം ചവിട്ടുന്ന തൊഴിലാളി, പെൻഹോൾഡർ, പക്ഷികൾ, പൂക്കൾ, കമ്മൽ, മാല, ഈച്ച , ഉറുമ്പ് തുടങ്ങി ചുറ്റിലും കാണുന്ന എന്തും അദ്ദേഹം ചിരട്ടയിൽ നിർമ്മിച്ചെടുക്കും. ചിരട്ടയെ കൂടാതെ ഈർക്കിൽ, കോഞ്ഞാട്ട, തെങ്ങിൻ തടി എന്നിവയെല്ലാം പോളിന്റെ കൈകളിൽ നിർമ്മാണവസ്‌തുക്കളാണ്. സെക്യൂരി​റ്റി ജീവനക്കാരനായിട്ടാണ് പോൾ ജീവിതം ആരംഭിച്ചത്. എന്നാൽ,​ ഹൃദ്റോഗബാധിതനായതോടെയാണ് അത് ഉപേക്ഷിച്ച് കരകൗശല നിർമ്മാണ രംഗത്തേയ്ക്ക് കടന്നത്.

പിതാവ് പൂങ്കാവിലെ ആർട്ടിസ്​റ്റ് ജോണിൽ നിന്നാണ് പോൾ ഈ കല സ്വായത്തമാക്കിയത്.

എഴുപത്തിയൊന്നാം വയസിലും രാവിലെ 7ന് തന്നെ ജോലിക്കായി വീടിനോട് ചേർന്നുള്ള വർക്ക് ഷോപ്പിൽ കയറും. ഒരു മണി വരെ അതുതുടരും. ഉച്ച കഴിഞ്ഞ് ഫിനിഷിംഗ് ജോലികൾ പൂർത്തിയാക്കും. ഇതാണ് പോളിന്റെ രീതി.

കേന്ദ്ര,​ ​സംസ്ഥാന സർക്കാരുകളുടെ കരകൗശല മേളകളിലൂടെയാണ് ഉൽപ്പന്നങ്ങൾ കൂടുതലായി വിറ്റഴിക്കുന്നത്. കൂടാതെ ആവശ്യക്കാർ വീട്ടിൽ വന്നും വാങ്ങുന്നുണ്ട്. ആലപ്പുഴ റെയിൽവേ സ്​റ്റേഷനിലെ വിപണന കേന്ദ്രത്തിലൂടെയും വിൽപ്പനയുണ്ട്. സഹായത്തിന് ഭാര്യ അനിതയും പോളിനൊപ്പമുണ്ട്.

ഓരോ ശിൽപ്പവും പൂർത്തിയാകുമ്പോഴും,​ അത് ഉപഭോക്താവിന്റെ കൈകളിലെത്തുമ്പോഴും ഒരു വരുമാന മാർഗം എന്നതിനപ്പുറം വലിയൊരു ആത്മനിർവൃതി ‍ഞാൻ അനുഭവിക്കുന്നുണ്ട്

-പി.ജെ.പോൾ


Source link

Related Articles

Back to top button