KERALAMLATEST NEWS

ശിങ്കിടികളും വില്ലന്മാർ : പത്മജ

തൃശൂർ: ഡി.സി.സി ഓഫീസിലെ കൂട്ടത്തല്ലിൽ വീണ്ടും പ്രതികരണവുമായി ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ. ‘തൃശൂരിൽ പോസ്റ്ററിൽ വന്നവർ മാത്രമല്ല വില്ലന്മാർ. അവരുടെ ശിങ്കിടികളുമുണ്ട്. നേതാക്കൾ പറയും ശിങ്കിടികൾ നടപ്പാക്കും. പറഞ്ഞത് കേട്ടില്ലെങ്കിൽ ഡൽഹിയിലെ വലിയ നേതാവിന്റെ പേരും സംസ്ഥാനത്തെ ഒരു നേതാവിന്റെ പേരും പറയും. നേതാക്കൾ വന്നാൽ ഡി.സി.സി പ്രസിഡന്റിനെ വരെ കാറിൽ കയറ്റാതെ ഇടിച്ചു കയറും. കാണുന്ന പ്രവർത്തകർ എന്തുവിചാരിക്കും? ‘. പത്മജ ഫേസ് ബുക്കിൽ പരിഹസിച്ചു. കഴിഞ്ഞദിവസവും പരിഹാസവുമായി പത്മജ രംഗത്തെത്തിയിരുന്നു. പത്മജ കോൺഗ്രസിൽ നിന്ന് പോയത് തൃശൂരിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞത് ഇതാണല്ലേ എന്നായിരുന്നു അന്നത്തെ പരിഹാസം.


Source link

Related Articles

Back to top button