KERALAMLATEST NEWS
കങ്കണയെ മർദ്ദിച്ച സംഭവം നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് കർഷകർ

ചണ്ഡിഗഢ്: നടിയും നിയുക്ത ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ടിനെ മർദ്ദിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിന് പിന്തുണയുമായി പഞ്ചാബ് കിസാൻ കോൺഗ്രസ്. വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് അദ്ധ്യക്ഷൻ കിരൺജിത് സിംഗ് ആവശ്യപ്പെട്ടു. സംഭവത്തിൽ മൗനം പാലിക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനിനെതിരെ രൂക്ഷവിമർശനവും ഉന്നയിച്ചു. അന്വേഷണം അട്ടിമറിയ്ക്കരുതെന്നാവശ്യപ്പെട്ട് കിസാൻ മോർച്ച നേതാക്കൾ പഞ്ചാബ് ഡി.ജി.പിയെ കണ്ടു.
സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതര), കിസാൻ മസ്ദൂർ മോർച്ച തുടങ്ങിയ പ്രമുഖ സംഘടനകൾ കഴിഞ്ഞ ദിവസം കുൽവീന്ദർ കൗറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Source link