KERALAMLATEST NEWS

ഒറ്റമുറി വീട്ടിൽ വൈദ്യുതിബിൽ 49,710! അന്നമ്മയെ ഇരുട്ടിലാക്കി കെ.എസ്.ഇ.ബി

അന്നമ്മയും കൊച്ചുമകനും തന്റെ ചെറിയ ഒറ്റമുറി വീട്ടിൽ

 പരാതി നൽകിയിട്ടും ഫ്യൂസ് ഊരി

വാഗമൺ (ഇടുക്കി): എഴുപത്തിരണ്ടുകാരിയായ അന്നമ്മയുടെ ഒറ്റമുറി വീട്ടിൽ വന്ന വൈദ്യുതിബിൽ അരലക്ഷം രൂപയോളം. നിസഹായകയായ വൃദ്ധ പകച്ച് നിൽക്കുമ്പോൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഫ്യൂസും ഊരി. ഇപ്പോൾ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം മാത്രം വട്ടപ്പതാൽ കുരുവിള വീട്ടിൽ അന്നമ്മയ്ക്ക് ആശ്രയം.

സാധാരണ 200 മുതൽ 400 രൂപ വരെയാണ് വൈദ്യുതി ബിൽ വരാറുള്ളത്. എന്നാൽ, കഴിഞ്ഞമാസം 15ന് വന്ന ബില്ല് കണ്ട് അന്നമ്മ അമ്പരന്നുപോയി, 49,710 രൂപ. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് മരിച്ച അന്നമ്മ കൂലിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. ഇപ്പോൾ ആരോഗ്യം ക്ഷയിച്ചു. അതുകൊണ്ട് കൂലിപ്പണിക്ക് പോകാനും പറ്റുന്നില്ല. വിവാഹിതയായ മകളുടെ സഹായത്തിലാണ് കഴിയുന്നത്.

പരാതി ചവറ്റുക്കൊട്ടയിൽ

അമിത ബില്ലിനെതിരെ കെ.എസ്.ഇ.ബി പീരുമേട് സെക്ഷനിൽ വിശദീകരണമടക്കം പരാതി നൽകിയിരുന്നു. സഹായിച്ചില്ലെന്ന് മാത്രമല്ല വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച് ഉപദ്രവിക്കുകയും ചെയ്തു. ഇപ്പോൾ പതിനേഴ് ദിവസമായി വീട്ടിൽ വൈദ്യുതിയില്ല. ഭയത്തോടെയാണ് അന്നമ്മ രാത്രി തള്ളിനീക്കുന്നത്. കൊച്ചുമകൻ കൂടെയുള്ളതാണ് ഏക ആശ്വാസം. മാസങ്ങൾക്ക് മുമ്പ് പ്രദേശത്ത് ഇടിമിന്നലുണ്ടായിരുന്നു. അന്ന് തകരാറിലായ മീറ്റർ അധികൃതർ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. പുതിയ മീറ്റർ റീഡിംഗ് പ്രകാരമാണ് കൂടുതൽ തുക വന്നിരിക്കുന്നത്. കെ.എസ്.ഇ.ബി നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

പ​ട്ടി​യെ​ ​പേ​ടി​ച്ച് ​ റീ​ഡിം​ഗ്
3​ ​കൊ​ല്ലം​ ​എ​ടു​ത്തി​ല്ല!

അ​ന്ന​മ്മ​യു​ടെ​ ​വീ​ട്ടി​ലെ​ ​മീ​റ്റ​റി​നു​ ​സ​മീ​പം​ ​കെ​ട്ടി​യി​രു​ന്ന​ ​പ​ട്ടി​യെ​ ​ഭ​യ​ന്ന് 2019​ ​ഡി​സം​ബ​ർ​ ​മു​ത​ൽ​ 2022​ ​ഡി​സം​ബ​ർ​ ​വ​രെ​ ​മീ​റ്റ​ർ​ ​റീ​ഡിം​ഗ് ​എ​ടു​ത്തി​ല്ലെ​ന്നും​ ​ഇ​താ​ണ് ​വ​ലി​യ​ ​തു​ക​ ​ബി​ൽ​ ​വ​രാ​ൻ​ ​കാ​ര​ണ​മെ​ന്നും​ ​കെ.​എ​സ്.​ഇ.​ബി​യു​ടെ​ ​വി​ശ​ദീ​ക​ര​ണം.
ശ​രാ​ശ​രി​ ​തു​ക​യു​ടെ​ ​ഡോ​ർ​ ​ലോ​ക്ക് ​ബി​ൽ​ ​(​വീ​ട്ടി​ൽ​ ​ആ​ളി​ല്ലാ​തെ​ ​റീ​ഡിം​ഗ് ​എ​ടു​ക്കാ​ൻ​ ​പ​റ്റാ​തെ​ ​വ​രു​മ്പോ​ൾ​ ​ന​ൽ​കു​ന്ന​ ​ബി​ൽ​)​ ​ന​ൽ​കി​യ​ത്.​ 2023​ഫെ​ബ്രു​വ​രി​യി​ൽ​ ​പു​തി​യ​ ​റീ​ഡ​ർ​ ​വീ​ട്ടു​ട​മ​യെ​ ​കൊ​ണ്ട് ​പ​ട്ടി​യെ​ ​മാ​റ്റി​ച്ച​ ​ശേ​ഷം​യ​ഥാ​ർ​ത്ഥ​ ​റീ​ഡിം​ഗ് ​എ​ടു​ത്തു.​ ​മൂന്നുവർഷത്തെ​ ​കു​ടി​ശ്ശി​കയും​ ​(46,815​ ​രൂ​പ​) ചേ​ർ​ത്താണ് പുതി​യ​ ​ബി​ൽ​ ​വ​ന്നെതെന്നും ​പീ​രു​മേ​ട് ​സെ​ക്ഷ​ൻ​ ​അ​സി.​ ​എ​ൻ​ജി​നി​യ​ർ​ ​പി.​വി.​ ​ഷാ​ജ​ൻ​ ​വി​ശ​ദീ​ക​രി​ച്ചു.

സം​ഭ​വ​ത്തി​ൽ​ ​കെ.​എ​സ്.​ഇ.​ബി​ ​തൊ​ടു​പു​ഴ​ ​ഡെ​പ്യൂ​ട്ടി​ ​എ​ൻ​ജി​നി​യ​റോ​ട് ​അ​ടി​യ​ന്ത​ര​ ​റി​പ്പോ​ർ​ട്ട് ​തേ​ടി​യി​ട്ടു​ണ്ട്.
കെ.​ ​കൃ​ഷ്ണ​ൻ​കു​ട്ടി, വൈ​ദ്യു​തി​ ​മ​ന്ത്രി


Source link

Related Articles

Back to top button