മഴക്കെടുതി: കൺട്രോൾ റൂം

തിരുവനന്തപുരം: മഴയെ തുടർന്ന് തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൺട്രോൾ റൂമിലേക്ക് പൊതുജനങ്ങൾക്ക് വിളിക്കാം. നമ്പർ: 0471 2317214. പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറി പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം അറിയിച്ചു. വെള്ളക്കെട്ട്, പകർച്ചവ്യാധികൾ,​ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവയ്ക്ക് സഹായം തേടാം.


Source link

Exit mobile version