KERALAMLATEST NEWS

തൃശൂരിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം: ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു, മൂന്നുപേർക്ക് പരിക്ക്

തൃശൂർ: കെഎസ്ആർടിസി വോൾവോ ബസിടിച്ച് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

സ്റ്റാൻഡിൽ നിന്നിറങ്ങി പുറത്തേക്ക് വരുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ഇരുമ്പുവേലി തകർത്ത് പ്രതിമയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് അപകടസ്ഥലത്തുനിന്ന് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബസിന് ഭാഗികമായ കേടുപാടുകളുണ്ട്. കോഴിക്കോട്ടേയ്ക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിനിടയാക്കിയ കാരണത്തെക്കുറിച്ച് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞദിവസം ദേശമംഗലം ആറങ്ങോട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും .മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പാലക്കാട് മേഴത്തൂർ കോടനാട് സ്വദേശി തുമ്പ പറമ്പിൽ വീട്ടിൽ മണികണ്ഠന്റെ ഭാര്യ രാധയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വസന്തയെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടമുണ്ടായത്. ആറങ്ങോട്ടുകര എസ്റ്റേറ്റ് പടിയിൽ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ഇവരെ പിറകിൽ നിന്നുവന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ച വീഴ്ത്തുകയായിരുന്നു. ഇരുവരെയും ഇടിച്ച ശേഷം അടുത്തുള്ള ഇലക്ടിക് പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാധ മരണമടയുകയായിരുന്നു.


Source link

Related Articles

Back to top button