ലണ്ടൻ: യുവേഫ യൂറോ കപ്പ് ഫുട്ബോളിനു മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോൽവി. സ്വന്തം കാണികൾക്കു മുന്നിൽ ഇംഗ്ലണ്ട് 0-1ന് ഐസ്ലൻഡിനോട് പരാജയപ്പെട്ടു. 12-ാം മിനിറ്റിൽ ജോണ് ഡാഗർ നേടിയ ഗോളിലായിരുന്നു ഐസ്ലൻഡിന്റെ വിജയം. അതേസമയം, ജർമനി 2-1ന് ഗ്രീസിനെയും പോളണ്ട് 3-1ന് യുക്രെയ്നെയും തോൽപ്പിച്ചു. പിന്നിൽ നിന്നശേഷമായിരുന്നു ജർമനിയുടെ തിരിച്ചുവരവ് ജയം. ഈ മാസം 15നാണ് 2024 യൂറോ കപ്പിന്റെ കിക്കോഫ്.
Source link