വീഴാതെ പ്രോട്ടീസ്
ന്യൂയോർക്ക്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ രണ്ടാം ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. നെതർലൻഡ്സിനെ നാലു വിക്കറ്റുകൾക്കു തോല്പിച്ചു. മികച്ച ബൗളിംഗിലൂടെ നെതർലൻഡ്സിനെ 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 103 റണ്‍സിൽ ഒതുക്കിയ ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിംഗിൽ 18.5 ഓവറിൽ ആറു വിക്കറ്റിന് 106 റൺസ് നേടി. 12 റൺസിലെത്തിയപ്പോൾ നാലു വിക്കറ്റുകൾ നഷ്ടമായ ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറുടെ (59*) പ്രകടനമാണ് ജയം സമ്മാനിച്ചത്. ട്രിസ്റ്റൻ സ്റ്റബ്സ് 33 റൺസ് നേടി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന നെതർലൻഡ്സിനെ സിബ്രാൻഡ് എംഗൽബ്രെക്റ്റിന്റെ (40) പ്രകടനമാണ് ആശ്വാസമായത്. ഓട്നീൽ ബാർട്മാൻ മൂന്നും മാർകോ ജാൻസനും ആൻറിച്ച് നോർക്യ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
Source link