തിരുവനന്തപുരം:കാലവർഷം സജീവമായതിനെ തുട
ർന്നും തെക്കൻ തെലങ്കാനക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാലും അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും.
തെക്കൻ കേരളത്തേക്കാൾ വടക്കൻ കേരളത്തിലാണ് കാലവർഷ കാറ്റിന്റെ സ്വാധീനം കൂടുതൽ.ഇവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.തീരദേശ മേഖലകളിൽ മഴ കുറവായിരിക്കും.
യെല്ലോ അലർട്ട് ഇന്ന് :ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
കേരള തീരത്ത് ഉയർന്ന തിരമാലയെ തുടർന്ന് കടൽക്ഷോഭ സാദ്ധ്യത
കേരള തീരത്ത് മത്സ്യബന്ധനം പാടില്ല
Source link