സംഗീതജ്ഞൻ കെ. വെങ്കിട്ടരമണൻ പോറ്റി നിര്യാതനായി
തിരുവനന്തപുരം: പാൽക്കുളങ്ങര ദേവിക്ഷേത്രത്തിന് സമീപം അന്നപൂർണേശ്വരി റസിഡന്റ്സ് അസോസിയേഷൻ 1 പിയിൽ സംഗീതജ്ഞൻ പ്രൊഫ. കെ. വെങ്കിട്ടരമണൻ പോറ്റി (89) നിര്യാതനായി. 1958-ൽ സംഗീത വിദ്വാനിൽ ഒന്നാം ക്ലാസോടെ ഗാനഭൂഷണവും പോസ്റ്റ് ഡിപ്ലോമയും നേടിയ വെങ്കിട്ടരമണൻ,നെല്ലായ് ടി.വി. കൃഷ്ണമൂർത്തിയുടെ ശിക്ഷണത്തിലാണ് പ്രശസ്തിയിലേക്കുയർന്നത്. 1956-ൽ തിരുവനന്തപുരം ആകാശവാണി നടത്തിയ സംഗീത മത്സരത്തിൽ ഒന്നാമതെത്തി. രാഷ്ട്രപതി ഡോ. ആർ. രാജേന്ദ്രപ്രസാദിൽ നിന്ന് അവാർഡും മെഡലും നേടി.1960ൽ ഹൈസ്കൂളിൽ സംഗീതാദ്ധ്യാപകനായി. 1972-ൽ സംഗീത കോളേജിലേക്ക് ഉയർത്തപ്പെട്ടു. 1991-ൽ സംഗീത കോളേജിൽ നിന്ന് വിരമിച്ചു. ദക്ഷിണ കർണാടകയിലെ പാവഞ്ജന ഹരിദാസ് ലക്ഷ്മി നാരായണ പപ്പയ്യയിൽ നിന്നുള്ള 200 ഓളം കൃതികൾ കീർത്തനങ്ങളാക്കിയ പ്രൊഫ. വെങ്കിട്ടരമണനെ 2016-ൽ മദ്രാസ് സംഗീത അക്കാഡമിയുടെ സംഗീതകലാ ആചാര്യ അവാർഡിന് അർഹനാക്കിയിരുന്നു. ഭാര്യ: എസ്. ശകുന്തള. മക്കൾ: കിഷോർ. വി,ഗീത,ഗിരിധർ,മാല എസ്.
Source link