അമൽ നീരദിന്റെ ആക്‌ഷൻ ഹീറോയായി ചാക്കോച്ചൻ; ഫസ്റ്റ്ലുക്ക്

അമൽ നീരദിന്റെ ആക്‌ഷൻ ഹീറോയായി ചാക്കോച്ചൻ; ഫസ്റ്റ്ലുക്ക് | Chakochan Amal Neerad

അമൽ നീരദിന്റെ ആക്‌ഷൻ ഹീറോയായി ചാക്കോച്ചൻ; ഫസ്റ്റ്ലുക്ക്

മനോരമ ലേഖകൻ

Published: June 08 , 2024 10:21 AM IST

1 minute Read

കു​ഞ്ചാക്കോ ബോബൻ, അമൽ നീരദ്

കുഞ്ചാക്കോ ബോബനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് എത്തി. ചാക്കോച്ചൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പാണ് റിലീസ് ചെയ്തത്. തോക്കുമായി സ്റ്റൈലിഷ് ലുക്കിൽ നില്‍ക്കുന്ന ചാക്കോച്ചനെ പോസ്റ്ററിൽ കാണാം.

ഇതാദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒന്നിക്കുന്നത്. ആക്‌ഷൻ ത്രില്ലറായിരിക്കും ചിത്രം. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനാണ്. 

ഭീഷ്‍മ പര്‍വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധ നേടിയ ലാജോ ജോസിന്‍റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. 

English Summary:
Kunchako Boban Amal Neerad Movie Poster

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 74v7kq1h6rnnih03obbiqhna64 mo-entertainment-movie-kunchakoboban mo-entertainment-movie-amalneerad f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link
Exit mobile version