‘മമ്മൂട്ടിയുടെ ലുക്ക്’; ‘ബൽറാം വേഴ്സസ് താരാദാസ്’ അപൂർവ ലൊക്കേഷൻ വിഡിയോ

‘ബൽറാം വേഴ്സസ് താരാദാസ്’ അപൂർവ ലൊക്കേഷൻ വിഡിയോ | Balram vs Tharadas Location Video

‘മമ്മൂട്ടിയുടെ ലുക്ക്’; ‘ബൽറാം വേഴ്സസ് താരാദാസ്’ അപൂർവ ലൊക്കേഷൻ വിഡിയോ

മനോരമ ലേഖകൻ

Published: June 08 , 2024 11:23 AM IST

1 minute Read

മമ്മൂട്ടി

2006ൽ റിലീസ് ചെയ്ത ഐ.വി. ശശി–മമ്മൂട്ടി ചിത്രം ‘ബൽറാം വേഴ്സസ് താരാദാസ്’ ലൊക്കേഷൻ വിഡിയോ വൈറലാകുന്നു. സിനിമയിലെ ഒരു ഫൈറ്റ് സീൻ രംഗത്തിന്റെ മേക്കിങ് വിഡിയോ ആണ് റിലീസ് ചെയ്തത്. ബൽറാം ലുക്കിലുള്ള മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചാണ് കൂടുതൽ ആളുകളും പ്രശംസിക്കുന്നത്.

ജഗദീഷ്, മുകേഷ്, അബു സലിം, കീരിക്കാടൻ ജോസ്, കുഞ്ചൻ എന്നിവരെയും ലൊക്കേഷനിൽ കാണാം. റിഹേഴ്സൽ കഴിഞ്ഞ ശേഷം ഒറ്റ ഷോട്ടിൽ ആക്‌ഷൻ സീൻ പൂർത്തിയാക്കുന്ന മമ്മൂട്ടിക്കു സെറ്റിലുള്ളവർ കയ്യടി നൽകുന്നുണ്ട്. തലശേരി ചാലിൽ ആണ് ലൊക്കേഷൻ.

അതിരാത്രം എന്ന ചിത്രത്തിലെ താരാദാസും ആവനാഴി, ഇൻസ്പെക്ടർ ബൽറാം എന്നീ ചിത്രങ്ങളിലെ ബൽ‌റാം എന്ന കഥാപാത്രവും ഒരുമിച്ച ഈ സിനിമയിൽ ഇരട്ടവേഷത്തിലാണ് മമ്മൂട്ടി എത്തിയത്. കത്രീന കൈഫ് ആയിരുന്നു നായിക.

English Summary:
Balram vs Tharadas Location Video

sg7660qin5pansi7uticak67g 7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mukesh mo-entertainment-common-malayalammovienews mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link
Exit mobile version