‘മോൾ പിറന്നപ്പോൾ ആദ്യമായി കുഞ്ഞുടുപ്പുകളുമായി കാണാൻ വന്ന സുരേഷും രാധികയും’ | Mohan Jose Suresh Gopi
‘മോൾ പിറന്നപ്പോൾ ആദ്യമായി കുഞ്ഞുടുപ്പുകളുമായി കാണാൻ വന്ന സുരേഷും രാധികയും’
മനോരമ ലേഖകൻ
Published: June 08 , 2024 09:54 AM IST
1 minute Read
മോഹൻ ജോസ്, സുരേഷ് ഗോപിയും രാധികയും
സുരേഷ് ഗോപിയുമായുള്ള ബന്ധത്തെക്കുറിച്ച് നടൻ മോഹൻ ജോസ് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തനിക്കു മകൾ പിറന്നപ്പോൾ സിനിമാ രംഗത്തുനിന്നും ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നത് സുരേഷ്ഗോപിയും രാധികയുമായിരുന്നുവെന്ന് മോഹൻ ഓർത്തെടുക്കുന്നു.
‘‘വർഷങ്ങൾക്കു മുൻപ് യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ്ഗോപി എന്തോ ഓർത്തതുപോലെ എന്നോട് ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ്ഷോപ്പർ റൂമിലേക്ക് കൊടുത്തു വിടാൻ ആവശ്യപ്പെട്ടു.
റൂംബോയി അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരൽക്കൂട നിറയെ മനോഹരമായി പായ്ക്ക് ചെയ്തു വച്ചിരുന്ന ഫ്രൂട്സ് അതേപോലെ എടുത്ത് ആ ബിഗ്ഷോപ്പറിലാക്കിയിട്ട് ഇതു മോൾക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേൽപ്പിച്ചു.
എന്റെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ്ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു. ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സർവ നന്മകളും നേരുന്നു.’’–മോഹൻ ജോസിന്റെ വാക്കുകൾ.
English Summary:
Mohan Jose About Suresh Gopi
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 2ia30cjkl16qbm2b1o4n2v94hn f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-sureshgopi
Source link