സ്റ്റാവഞ്ചർ (നോർവെ): ഇന്ത്യൻ ചെസ് കൗമാര പ്രതിഭാസം ആർ. പ്രഗ്നാനന്ദ തുടർച്ചയായ രണ്ടാം തവണയും ലോക രണ്ടാം നന്പറായ അമേരിക്കയുടെ ഫാബിയാനൊ കരുവാനയെ തോൽപ്പിച്ചു. നോർവെ ചെസ് ടൂർണമെന്റിന്റെ ഒന്പതാം റൗണ്ടിലാണ് പ്രഗ്നാനന്ദ കരുവാനയെ കീഴടക്കിയത്. ആദ്യതവണ ഇരുവരും ഏറ്റുമുട്ടിയപ്പോഴും പ്രഗ്നാനന്ദയ്ക്കായിരുന്നു ജയം. ടൂർണമെന്റിൽ ലോക ഒന്നാം നന്പറായ മാഗ്നസ് കാൾസണ്, ലോക ചാന്പ്യൻ ഡിങ് ലിറെൻ എന്നിവരെയും പ്രഗ്നാനന്ദ കീഴടക്കിയിരുന്നു.
Source link