സാല്‍ഫോഡ് യൂണിവേഴ്സിറ്റിയുമായി കൈകോർത്ത് കാരിത്താസ് ഹോസ്പിറ്റല്‍

കോട്ടയം: ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനയൂണിവേഴ്സിറ്റികളില് ഒന്നായ സാല്‍ഫോഡ് യൂണിവേഴ്സിറ്റിയുമായി കാരിത്താസ് ഹോസ്പിറ്റല്‍ കൈകോര്‍ത്തു. ഇതിന്റെ ധാരണാപത്രം സാല്‍ഫോഡ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് ഡീന്‍ ഡോ. മാർഗരറ്റ് എലിസബത്തും കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്തും പരസ്പരം കൈമാറി. യൂണിവേഴ്സിറ്റി ഓഫ് സാല്ഫോഡുമായുള്ള ഈ പുതിയ ധാരണ വഴി, കാരിത്താസ് ആശുപത്രിയും സാല്‍ഫോഡ് സര്‍വകലാശാലയും പരസ്പര വികസനത്തിനായി സഹകരിക്കും. ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ ഡെവലപ്മെന്റിലൂടെ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് നൂതനമായ രീതിയില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. ഹൈബ്രിഡ് ജോയിന്റ് ടീച്ചിംഗ് അവസരങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടു വിവിധ രാജ്യങ്ങളിലെ ടീച്ചിംഗ് രീതികള്‍ മറ്റു സിലബസുകളിലെ സഹകരണം സാധ്യമാക്കുകയും ചെയ്യും. ആരോഗ്യമേഖലയില്‍ പ്രധാന രാജ്യങ്ങളിലെ സേവനങ്ങളും പുതിയ ചികിത്സാരീതികളും പരസ്പരം പരിചയപ്പെടാനുള്ള അവസരം, അത്തരം ചികിത്സയുടെയും മറ്റും ലൈവ് ഡെമോണ്സ്ട്രേഷന്, റിസര്‍ച്ച് ആവശ്യങ്ങള്‍ക്കായി വിവിധതരം യൂണിവേഴ്സിറ്റി വിസിറ്റുകള്‍, അത്യാധുനിക ലൈബ്രറി ഫെസിലിറ്റികള്‍ റിസര്‍ച്ച് ആവശ്യങ്ങള്‍ക്കായി തുറന്നുകൊടുക്കല്‍ തുടങ്ങി വിദ്യാര്‍ഥികള്‍ക്കു ട്രെയിനിംഗ് ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പലവിധ സൗകര്യങ്ങള്‍ ഈ സഹകരണം വഴി ലഭ്യമാകും. യൂണിവേഴ്സിറ്റി ഓഫ് സാല്ഫോഡുമായുള്ള ഈ സഹകരണം അന്താരാഷ്ട്ര നിലവാരമുള്ള മെഡിക്കല്‍ സൗകര്യങ്ങള്‍ കാരിത്താസിനു ലഭ്യമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുമെന്ന് അധ്യക്ഷപ്രസംഗത്തില്‍ കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.

Source link