മുംബൈ: തുടർച്ചയായ എട്ടാം തവണയും പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റീപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ആറംഗ പണനയ സമിതിയിൽ നാലു പേർ നിരക്കിൽ മാറ്റം വരുത്തുന്നതിനെതിരേ വോട്ട് ചെയ്തു. എസ്ഡിഎഫ് 6.25 ശതമാനവും എംഎസ്എഫ് 6.75 ശതമാനവുമായി നിലനിർത്തി. പണലഭ്യത സംബന്ധിച്ച സമീപനത്തിലും ആർബിഐ മാറ്റം വരുത്തിയില്ല. വിലക്കയറ്റം കുറയുന്നുണ്ടെങ്കിലും ഭക്ഷ്യവിലയിൽ വെല്ലുവിളി തുടരുകയാണെന്നു പണനയ പ്രഖ്യാപനത്തിൽ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. അതേസമയം, ഈ സാന്പത്തികവർഷത്തിലെ ജിഡിപി വളർച്ചാ നിഗമനം നേരത്തേ പ്രതീക്ഷിച്ച ഏഴു ശതമാനത്തിൽനിന്ന്, 7.2 ശതമാനമായി ഉയർത്തി. ഒന്നാംപാദ വളർച്ചാ നിഗമനം 7.1ൽനിന്ന് 7.3 ശതമാനവും രണ്ടാം പാദത്തിൽ 6.9 ശതമാനത്തിൽനിന്ന് 7.2 ശതമാനവും മൂന്നാം പാദത്തിൽ 7.3 ശതമാനവും നാലിൽ 7.2 ശതമാനവുമാക്കി പുനഃക്രമീകരിച്ചു. പണപ്പെരുപ്പ പ്രതീക്ഷ 4.5 ശതമാനമാക്കി റിസർവ് ബാങ്ക് നിലനിർത്തി. ഒന്നാം പാദത്തിൽ 4.9 ശതമാനമാണു പ്രതീക്ഷ. രണ്ടാം പാദത്തിൽ 3.8 ശതമാനവും മൂന്നാം പാദത്തിൽ 4.6 ശതമാനവും നാലാം പാദത്തിൽ 4.5 ശതമാനവും പ്രതീക്ഷിക്കുന്നു. ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏപ്രിലിൽ 4.83 ശതമാനമായിരുന്നു. ക്ഷമതാപരിധിയായ രണ്ടു ശതമാനത്തിനും ആറു ശതമാനത്തിനും ഇടയിലാണെങ്കിലും നാലു ശതമാനത്തിൽത്തന്നെ നിലനിർത്താനാണു റിസർവ് ബാങ്ക് ശ്രമിക്കുന്നത്. 2023 ഫെബ്രുവരിയിലെ പണനയസമിതി യോഗത്തിനുശേഷം ഇത് ഏഴാം തവണയാണു നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുന്നത്. ഈ സാന്പത്തിക വർഷത്തിലെ രണ്ടാമത്തെയും പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യത്തെയും പണനയസമിതി യോഗമായിരുന്നു ഇത്.

Source link