മുംബൈ: തുടർച്ചയായ മൂന്നാം സെഷനിലും നേട്ടം കൊയ്ത് മുംബൈ ഓഹരിവിപണി. രണ്ടു വ്യാപാരദിനംകൊണ്ട് സെൻസെക്സ് 2,955 പോയിന്റ് തിരിച്ചുപിടിച്ചു. നിഫ്റ്റി ചൊവ്വാഴ്ച മുതൽ 937 പോയിന്റ് ഉയർന്നു. ലോക്സഭാ തെരഞ്ഞെടുപ്പുഫലം വന്ന ചൊവ്വാഴ്ച 72,079 പോയിന്റിലായിരുന്ന സെൻസെക്സ് ഇന്നലെ മാത്രം 1619 പോയിന്റ് (2.16 ശതമാനം) ഉയർന്ന് 76,693.36ൽ വ്യാപാരം അവസാനിപ്പിച്ചു. ഇതിനിടെ, സർവകാല റിക്കാർഡായ 76,795.31 പോയിന്റിലും സെൻസെക്സ് തൊട്ടു. നിഫ്റ്റിയാകട്ടെ 469 പോയിന്റ് നേട്ടത്തിൽ 23,290.15ലാണു ക്ലോസിംഗ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിനം നിഫ്റ്റിയും സെൻസെക്സും ആറു ശതമാനത്തോളം ഇടിഞ്ഞെങ്കിലും തുടർന്നുള്ള സെഷനുകളിൽ നേട്ടമുണ്ടാക്കി. ഈ മാസത്തിന്റെ ആദ്യ ആഴ്ച സെൻസെക്സ് 3.7 ശതമാനവും നിഫ്റ്റി 3.4 ശതമാനവും ഉയർന്നിട്ടുണ്ട്. എസ്ബിഐ ലൈഫ്, ടാറ്റ കണ്‍സ്യൂമർ എന്നീ കന്പനികൾക്കു മാത്രമാണ് ഇന്നലെ നിഫ്റ്റിയിൽ നേട്ടമില്ലാതെപോയത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണിമൂല്യം 7.68 ലക്ഷം കോടി ഉയർന്ന് 423.57 ലക്ഷം കോടി രൂപയിലെത്തി. 415.9 ലക്ഷം കോടിയായിരുന്നു കഴിഞ്ഞ സെഷനിലെ ക്ലോസിംഗ് മൂല്യം. ഐടി ഓഹരികളിലും കുതിപ്പു പ്രകടമാണ്. വിപ്രോ അഞ്ചു ശതമാനവും ഇൻഫോസിസ് മൂന്നു ശതമാനവും ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ രണ്ടു മുതൽ മൂന്നു ശതമാനവും നേട്ടത്തിലാണ്. ബജാജ് ഫിനാൻസ്, അൾട്രാടെക് സിമെന്റ്, ടാറ്റ സ്റ്റീൽ, റിലയൻസ് എന്നീ ഓഹരികളിലും കുതിപ്പുണ്ടായി. ആർബിഐയുടെ പണനയ പ്രഖ്യാപനത്തിൽ തത്സ്ഥിതി നിലനിർത്തിയതോടെ ബാങ്ക്, ഓട്ടോ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിൽ എട്ടു ശതമാനത്തോളം കുതിപ്പുണ്ടായി. എല്ലാ സെക്ടറൽ സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ് സൂചിക 1.2 ശതമാനവും സ്മോൾ കാപ് രണ്ടു ശതമാനവും ഉയർന്നു. ഓഹരിവിപണിയുടെ കുതിപ്പിനെ സ്വാധീനിച്ച നാലു പ്രധാന കാരണങ്ങൾ 1. ആർബിഐ പ്രഖ്യാപനം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ചാ അനുമാനം ഏഴു ശതമാനത്തിൽനിന്ന് 7.25 ശതമാനമായി റിസർവ് ബാങ്ക് ഇന്നലെ ഉയർത്തി. സാധാരണയിൽ കവിഞ്ഞുള്ള മണ്‍സൂണ്‍ ലഭിക്കുമെന്നാണ് ആർബിഐയുടെ പ്രതീക്ഷ. ഇത് ഗ്രാമ-നഗര മേഖലകളിലെ ആഭ്യന്തര സന്പദ്വ്യവസ്ഥയ്ക്കു നേട്ടമാകുമെന്ന ആർബിഐയുടെ വിലയിരുത്തലും വിപണിയിൽ കുതിപ്പുണ്ടാക്കിയെന്നു വ്യക്തം. 2. പണപ്പെരുപ്പഭീതി അകലുന്നു സാധാരണയിൽ കവിഞ്ഞ മണ്‍സൂണും ക്രൂഡ്ഓയിൽ വിലയിലെ സ്ഥിരതയും പണപ്പെപ്പരുപ്പം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആർബിഐ കണക്കുകൂട്ടുന്നത്. ഇതു സംഭവിച്ചാൽ ഈ സാന്പത്തികവർഷം പണപ്പെരുപ്പം 4.5 ശതമാനത്തിൽ പിടിച്ചുനിർത്താനാകും. തെരഞ്ഞെടുപ്പുകാലം കഴിഞ്ഞതിനാൽ സർക്കാർ പരിഷ്കരണ നടപടികളിലേക്കും കേന്ദ്ര ബജറ്റിലേക്കും കടക്കുമെന്നതും വിപണിയെ സ്വാധീനിച്ചു. 3. നിരക്കു കുറയ്ക്കൽ പ്രതീക്ഷ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും ആഗോള അനിശ്ചിതത്വവും തുടരുന്നതിനിടെയാണു റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ ആർബിഐ നിലനിർത്തിയത്. സമീപഭാവിയിൽ ആർബിഐ നിരക്ക് കുറച്ചേക്കും. പണനയസമിതിയുടെ വോട്ടിംഗ് രീതിയിൽ ഇതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ നിരക്കു കുറച്ചതും പ്രമുഖ വിദേശരാജ്യങ്ങളിൽ ഉടൻ നിരക്കു കുറയ്ക്കുമെന്ന പ്രവചനങ്ങളും വിപണിക്കു ഗുണം ചെയ്തു. 4. രാഷ്ട്രീയ സ്ഥിരത ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ രൂപവത്കരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മൂന്നാം വട്ടം ഉടൻ സ്ഥാനമേൽക്കും. എൻഡിഎയിൽ ഉറച്ചുനിൽക്കുമെന്നും അഞ്ചു വർഷം പൂർത്തീകരിക്കുമെന്നുമുള്ള ഘടകകക്ഷികളുടെ പ്രഖ്യാപനം വിപണിക്കു വളരെ ഇഷ്ടപ്പെട്ടു. മന്ത്രിസഭാ രൂപീകരണത്തിനില്ലെന്നും പ്രതിപക്ഷസ്ഥാനത്തു തുടരുമെന്നും ഇന്ത്യ മുന്നണി പ്രഖ്യാപിച്ചതും വിപണിക്ക് ആശ്വാസമായി. ഇതിനു പുറമേ, ആഗോള വിപണികൾ സ്ഥിരത നേടിയത് നിക്ഷേപകർക്ക് ഊർജം പകർന്നെന്നു വേണം കരുതാൻ. പേടിഎം അപ്പർ സർക്യൂട്ടിൽ പേടിഎമ്മിന്റെ മാതൃകന്പനിയായ വണ്‍ 97 കമ്യൂണിക്കേഷൻസ് അപ്പർ സർക്യൂട്ടിലെത്തി. കഴിഞ്ഞ ദിവസമാണു പേടിഎമ്മിന്റെ അപ്പർ സർക്യൂട്ട് പിരിധി അഞ്ചു ശതമാനത്തിൽനിന്ന് 10 ശതമാനമാക്കി പരിഷ്കരിച്ചത്. പേടിഎം പേമെന്റ് ബാങ്ക്സിനു റിസർവ് ബാങ്ക് നിയന്ത്രണമേർപ്പെടുത്തിയശേഷം വലിയ ചാഞ്ചാട്ടമുണ്ടായതിനെത്തുടർന്നാണ് പേടിഎമ്മിന്റെ സർക്യൂട്ട് പരിധി കുറച്ചത്. ഓഹരിവില വലിയ തോതിൽ കയറുകയോ ഇടിയുകയോ ചെയ്യാതിരിക്കാനാണു സർക്യൂട്ട് പരിധി നിശ്ചയിച്ചിരിക്കുന്നത്.

Source link