റഷ്യയിൽ നാല് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു
മോസ്കോ: റഷ്യയിൽ മെഡിസിനു പഠിച്ചിരുന്ന നാല് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു. വെലികി നൊവ്ഗൊറോദിലെ യാറോസ്ലാവ് ദ വൈസ് നൊവ്ഗൊറോദ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർഥികളും മഹാരാഷ്ട്രയിലെ ജൽഗാവ് സ്വദേശികളുമായ ഹർഷൽ അനന്ത്റാവു ദേസാലെ, ജിഷാൻ അഷ്പക് പിൻജാരി, ജിയാ ഫിറോജ് പിൻജാരി, മാലിക് ഗുലാംഗൗസ് മുഹമ്മദ് യാക്കൂബ് എന്നിവർ മരിച്ചുവെന്നാണ് സ്ഥിരീകരിച്ചത്. അപകടത്തിൽപ്പെട്ട നിഷ ഭൂപേഷ് സോനാവാനെ എന്ന വിദ്യാർഥിയെ രക്ഷപ്പെടുത്തിയെന്ന് ന്യൂഡൽഹിയിൽ വിദേശകാര്യമന്ത്രാലയം അറിയിച്ചു. അഞ്ചംഗ സംഘം വോൾഖോവ് നദിയിൽ അപകടത്തിൽപ്പെടുകയായിരുന്നു. രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു. സെന്റ് പീറ്റേഴ്സ്ബെർഗിലെ ഇന്ത്യൻ കോൺസുലേറ്റ് റഷ്യൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
Source link