തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കൺസഷൻ സംവിധാനം സ്മാർട്ട് കാർഡിലേക്ക് മാറുമെന്ന് മന്ത്രി കെ.ബി. ഗണേശ്കുമാർ പറഞ്ഞു. അദ്ധ്യയന ദിവസങ്ങൾ അനുസരിച്ചാകും കൺസഷൻ അനുവദിക്കുക. ആറുമാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി ടിക്കറ്റ് സംവിധാനം പൂർണമായും സ്മാർട്ട് കാർഡിലേക്ക് മാറും. ഡിപ്പോകളിൽ കാഴ്ചപരിമിതർക്ക് നടപ്പാതകളൊരുക്കും. ഇതിനായി പ്രത്യേക ടൈലുകൾ പാകുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളുകൾ ഉടൻ തുറക്കും. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ സൗകര്യം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Source link