കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം; ഹനൂമാന്‍ സ്വാമിയെ ഇങ്ങനെ ഭജിക്കൂ– The Power of Hanuman Chalisa: Health, Wealth, and Happiness
കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം; ഹനൂമാന്‍ സ്വാമിയെ ഇങ്ങനെ ഭജിക്കൂ
ലക്ഷ്മി നാരായണൻ
Published: June 07 , 2024 05:01 PM IST
Updated: June 07, 2024 05:19 PM IST
1 minute Read
മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം കുറയ്‌ക്കാനും ഇത് സഹായിക്കും
എന്നും കൃത്യമായി ഹനൂമാൻ ചാലിസ ചൊല്ലുന്നതിലൂടെ ശനിയുടെ ദോഷഫലങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും
Image Credit: Cavan Images/ Istock
ഹൈന്ദവർ ഏറെ ഭക്തിയോടു കൂടി ജപിക്കുന്ന ഒരു കൃതിയാണ് പ്രശസ്‌ത കവിയായ തുളസീദാസ് രചിച്ച ഹനൂമാൻ ചാലിസ. നാല്‍പത് ശ്ലോകങ്ങളാണ് ഇതില്‍ ഉള്ളത്, അതില്‍ നിന്നും ആണ് ചാലിസ എന്ന പേരുണ്ടായത്. പ്രായഭേദമെന്യേ ആര്‍ക്കും തികഞ്ഞ ഭക്തിയോടെ ഈ നാല്‍പത് ശ്ലോകങ്ങളും ജപിക്കാം. ഹനൂമാൻ സ്വാമിയോടുള്ള തുളസീദാസിന്റെ ഭക്തി തുറന്നു കാണിക്കുന്ന ഒന്നാണ് ഹനൂമാൻ ചാലിസയുടെ ഉദ്ഭവത്തിനു പിന്നിലുള്ള കഥ. ഒരിക്കല്‍ തുളസീദാസ് ഔറംഗസേബിനെ കാണാന്‍ പോയി. ഔറംഗസേബാകട്ടെ ഭഗവാനെന്ന ഒന്നില്ലെന്നു പറഞ്ഞുകൊണ്ട് തുളസീദാസിനെ കളിയാക്കി.
ഔറംഗസേബിനു യഥാർത്ഥ വിശ്വാസം ഇല്ലാത്തതിനാലാണ് ഭഗവാനെ കാണാൻ കഴിയാത്തതെന്നു പറഞ്ഞു തുളസീദാസ്. ഇതിൽ കോപാകുലനായ ഔറംഗസേബ് തുളസീദാസിനെ തടവിലാക്കി. കൽതുറങ്കിൽ ഇരുന്നുകൊണ്ട് തുളസീദാസ് എഴുതിയതാണ് ഹനൂമാൻ ചാലിസ. കുളികഴിഞ്ഞു ശുദ്ധമായ മനസോടും ശരീരത്തോടും കൂടി ഹനൂമാൻ ചാലിസ ജപിക്കുകയാണെങ്കിൽ ഗുണങ്ങൾ പലതാണ്. ഉന്മേഷവും ആശ്വാസവും പ്രദാനം ചെയ്യുന്ന ഒന്നാണ് ഹനൂമാൻ ചാലിസ. ഹനൂമാന്‍ ചാലിസ ജപിക്കുകയാണെങ്കില്‍ ദുര്‍ഭൂതങ്ങൾ അകന്നു പോകും എന്നാണ് പറയപ്പെടുന്നത്. ജീവിതത്തിൽ ഉയർച്ച കൊണ്ട് വരാൻ ഇത് സഹായിക്കും. ഹനൂമാന്റെ ദൈവികമായഅനുഗ്രഹം ഓരോ കാര്യത്തിലും പ്രതിഫലിക്കും.
ശനിയുടെ സ്വാധീനം കുറയുംഎന്നും കൃത്യമായി ഹനൂമാൻ ചാലിസ ചൊല്ലുന്നതിലൂടെ ശനിയുടെ ദോഷഫലങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും. ആയതിനാൽ ജാതകത്തില്‍ ശനിദോഷമുള്ളവര്‍ ഹനൂമാന്‍ ചാലിസ ജപിക്കുന്നത് ഉത്തമമാണ്. ശനിയാഴ്ചകളിലാണ് ജപിക്കുന്നത് എങ്കിൽ ഫലം ഇരട്ടടിയാണ്. അനാവശ്യമായ നെഗറ്റിവ് എനർജി നൽകുന്ന സാഹചര്യങ്ങളെ ഒഴിവാക്കി നിർത്താനും സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്യാനും ഇത് സഹായിക്കും. ദുഷ്ടശക്തികളെ അകറ്റി നിർത്താനുള്ള കഴിവ് ഹനൂമാനുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
അതിനാൽ തന്നെ ഹനൂമാൻ ചാലിസ ജപിക്കുന്നതിലൂടെ രാത്രിയില്‍ ദുസ്വപ്‌നങ്ങള്‍ കാണുന്നതും ഭയന്ന് എഴുന്നേൽക്കുന്നതുമെല്ലാം ഒഴിവാക്കാൻ സാധിക്കും. അറിഞ്ഞോ അറിയാതെയോ ഈ പ്രപഞ്ചത്തിൽ എന്തിനോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുവാനും ക്ഷമ ചോദിക്കുവാനുമായി ഹനൂമാൻ ചാലിസ ചൊല്ലാം. കൃത്യമായി ജപിച്ചാൽ ഈ ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും ചെയ്‌ത പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ് വിശ്വാസം.
തടസ്സങ്ങള്‍ നീക്കുംഗണപതിക്ക് തുല്യമായി ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാന്‍ ഹനൂമാനും കഴിയുമെന്നാണ് വിശ്വാസം.അതിനാൽ സ്വയം അർപ്പിച്ച് വിശ്വാസത്തോടെ ഹനൂമാന്‍ ചാലിസ ജപിചാൽ ഹനൂമാന്റെ ദൈവികമായ സംരക്ഷണം ലഭിക്കും. . മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം കുറയ്‌ക്കാനും ഇത് സഹായിക്കും. പുലർച്ചയിൽ തന്നെ ആദ്യം ഹനൂമാന്‍ ചാലിസ ജപിക്കുകയാണെങ്കില്‍ നിങ്ങളുടെ ആ ദിവസം മികച്ചതാകും. ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായും യാത്രകൾ സുഖകരമാകുന്നതിനായും ഇത് സഹായിക്കും. ഹനൂമാന്‍ ചാലിസ ഉറക്കെ ജപിക്കുന്നതിലൂടെ പോസിറ്റീവ് ഊര്‍ജ്ജം നിറയും.
English Summary:
The Power of Hanuman Chalisa: Health, Wealth, and Happiness
mo-religion-lordhanuman 30fc1d2hfjh5vdns5f4k730mkn-list 7aj64a18b0an2280qocit6uda0 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-hanuman-chalisa
Source link