WORLD
ഒഴുക്കിൽപ്പെട്ട കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമം; റഷ്യയിൽ 4 ഇന്ത്യൻ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിനടുത്തുള്ള പുഴയില്‍ മുങ്ങി നാല് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. പുഴയില്‍ ഒഴുക്കില്‍പ്പെട്ട കൂട്ടുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാലുപേര്‍കൂടി അപകടത്തില്‍ പെട്ടത്. വെലികി നൊവ്‌ഗൊറൊഡ് സിറ്റിയിലെ നൊവ്‌ഗൊറൊഡ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് എല്ലാവരും.ഒഴുക്കില്‍പെട്ട കൂട്ടുകാരിയെ രക്ഷിക്കാന്‍ ചാടിയ നാലുപേരില്‍ മൂന്നുപേര്‍കൂടി പുഴയിലെ ഒഴുക്കില്‍ പെട്ടുപോവുകയായിരുന്നു. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ചികിത്സയിലുള്ള ഇയാളുടെ നില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Source link