CINEMA

ആലപ്പുഴയിലെ ഫാസിലിന്റെ വീട്ടിൽ വച്ചെടുത്ത ഫോട്ടോ: ഫഹദുമൊത്തുള്ള കുട്ടിച്ചിത്രത്തെക്കുറിച്ച് സത്യരാജ്

ആലപ്പുഴയിലെ ഫാസിലിന്റെ വീട്ടിൽ വച്ചെടുത്ത ഫോട്ടോ: ഫഹദുമൊത്തുള്ള കുട്ടിച്ചിത്രത്തെക്കുറിച്ച് സത്യരാജ് | Fahadh Faasil and Sathyaraj

ആലപ്പുഴയിലെ ഫാസിലിന്റെ വീട്ടിൽ വച്ചെടുത്ത ഫോട്ടോ: ഫഹദുമൊത്തുള്ള കുട്ടിച്ചിത്രത്തെക്കുറിച്ച് സത്യരാജ്

മനോരമ ലേഖകൻ

Published: June 07 , 2024 02:24 PM IST

1 minute Read

ഫഹദ് ഫാസിലിനൊപ്പം സത്യരാജ് (ചിത്രത്തിനു കടപ്പാട്:https://x.com/mubiindia)

ഫഹദ് ഫാസിലിന്റെ ‘കുട്ടിച്ചിത്ര’ത്തെക്കുറിച്ച് ‘ആവേശ’പൂർവം സംസാരിച്ച് തെന്നിന്ത്യൻ താരം സത്യരാജ്. ആലപ്പുഴയിലെ ഫാസിലിന്റെ വീട്ടില്‍വച്ചാണ് ഈ ചിത്രമെടുത്തതെന്നും അന്നത്തെ ആ കുട്ടിയാണ് ഇന്ന് മാമന്നൻ സിനിമയിലും ആവേശത്തിലുമൊക്കെ ഗംഭീരമായി അഭിനയിച്ച ഫഹദ് എന്ന് താൻ അറിഞ്ഞിരുന്നില്ലെന്നും സത്യരാജ് പറയുന്നു. കുഞ്ഞു ഫഹദിനെ മടിയിലിരുത്തി താലോലിക്കുന്ന സത്യരാജിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ ചിത്രത്തേക്കുറിച്ചുള്ള കഥ സത്യരാജ് വെളിപ്പെടുത്തിയത്.

‘‘ഞാൻ അഭിനയിച്ച പൂവിഴി വാസലിലെ, എൻ ബൊമ്മക്കുട്ടി അമ്മാവുക്ക് എന്നീ സിനിമകളുടെ സംവിധായകൻ ഫാസിൽ ആയിരുന്നു. ആദ്ദേഹം വലിയ സംവിധായകനാണ്. അദ്ദേഹം സ്വന്തം നാട്ടിലാണ് പടം എടുക്കുക. ഈ രണ്ടു പടങ്ങളും ആലപ്പുഴയിലാണ് ചിത്രീകരിച്ചത്. ആ സമയത്ത് ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ ഉച്ചയൂണിന് പോയി. ഗംഭീരമായിരുന്നു ഫാസിൽ സാറിന്റെ വീട്ടിലെ ലോബ്സ്റ്റർ ബിരിയാണി. ഭക്ഷണം കഴിഞ്ഞശേഷമായിരുന്നു ഈ ചിത്രമെടുത്തത്.

അപ്പോൾ ഫഹദ് ചെറിയ കുട്ടിയാണ്. ഞാൻ മടിയിലിരുത്തി ഫോട്ടോ എടുത്തു. ആ ഫോട്ടോയാണ് ഇത്. അന്നത്തെ ആ കുട്ടിയാണ് ഇന്ന് മാമന്നൻ സിനിമയിലും ആവേശത്തിലുമൊക്കെ ഗംഭീരമായി അഭിനയിച്ച ഫഹദ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. പിന്നെയാണ്, അന്ന് ഞാൻ മടിയിൽ വച്ചു ഫോട്ടോ എടുത്ത കുട്ടിയായിരുന്നു ഇപ്പോൾ എല്ലാവരും ആഘോഷിക്കുന്ന ഫഹദ് എന്ന് ഞാൻ തിരിച്ചറിഞ്ഞത്.’’–സത്യരാജിന്റെ വാക്കുകൾ.

English Summary:
The Untold Tale of Baby Fahadh Faasil and Sathyaraj

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews mo-entertainment-movie-fahadahfaasil mo-entertainment-movie-sathyaraj f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 8cr1rpkh9s39nduo8tk44bqet


Source link

Related Articles

Back to top button