ജൂലായ് 12 വരെ ഈ 9 നാാളുകാർക്ക് സാമ്പത്തികലാഭം
ജൂൺ 1 മുതൽ ചൊവ്വ മീനം രാശിയിൽ നിന്നും മേടത്തിലേക്ക് രാശി മാറി. ഇതിന് മുൻപ് രാഹുവിന് ഒപ്പം ആയിരുന്നു. ചൊവ്വയുടെ സ്ഥാനം. ഇതിനാൽ തന്നെ ഇത് ചില നക്ഷത്രക്കാരെ സ്വാധീനിയ്ക്കുന്നു. അതായത് രാഹുവിനൊപ്പം ചൊവ്വ നിൽക്കുന്ന അവസ്ഥ. ഇതിൽ നിന്നും കഴിഞ്ഞ ദിവസം മുതൽ, അതായത് ജൂൺ ആറ് മുതൽ മാറ്റം വന്നിരിയ്ക്കുകയാണ്. രാശിമാറ്റം കൊണ്ടാണ് ഇത് സംഭവിയ്ക്കുന്നത്.രാശിമാറ്റംചൊവ്വയുടെ പഞ്ചമഹായോഗങ്ങളിൽ ഒന്നായ രുചകയോഗം ജൂൺ ആറ് മുതൽ സംഭവിയ്ക്കുന്നുണ്ട്. ഇനി ഇത് ജൂലായ് 12 വരെയാണ് ഉണ്ടാകുക. അതായത് ഈ പ്രത്യേക നക്ഷത്രക്കാർക്ക് ജൂലായ് 12 വരെ ഏറെ സൗഭാഗ്യങ്ങൾ വരുന്നു. ജൂൺ 6 മുതൽ ജൂലായ് 12 വരെയുള്ള 42 ദിവസങ്ങളാണ് ഇത് നീണ്ടു നിൽക്കുന്നത്. അതായത് ഇതിന്റെ ഗുണം ലഭിയ്ക്കുന്നത് ജൂലായ് 12വരെയെന്നർത്ഥം. ഇതനുസരിച്ച് വരുന്ന ഗുണത്തിൽ പ്രധാനമായും സാമ്പത്തികശേഷിയെന്ന് പറയാം. ഏതെല്ലാമാണ് ഈ നക്ഷത്രങ്ങൾ എന്നറിയാം.കാർത്തിക, ഉത്രം, ഉത്രാടംരുചയയോഗം അനുുഭവിയ്ക്കാൻ ഭാഗ്യം ലഭിച്ച ആദ്യത്തെ മൂന്ന് നക്ഷത്രക്കാർ കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാരാണ്. ഇവർക്ക് ജോലിസ്ഥലത്തും വീട്ടിലും മറ്റും നേരിട്ടിരുന്ന എതിർപ്പുകൾ അവസാനിയ്ക്കും. വാത, പ്രമേഹ രോഗങ്ങൾക്ക് ആശ്വാസം ലഭിയ്ക്കും. വിദേശങ്ങളിൽ നിന്നും പുതിയ ബന്ധങ്ങൾ വരും. ഇതിനാൽ സാമ്പത്തിക ഉയർച്ച നേടാം. ഷെയർ മാർക്കറ്റ് പോലുള്ളവ ഉയർച്ച നൽകും. ജോലിയിൽ പ്രൊമോഷൻ പോലുള്ളവ നേടാൻ സാധിയ്ക്കും. ഇന്റർവ്യൂകളിൽ പങ്കെടുക്കുന്നവർക്ക് ഫലം ലഭിയ്ക്കും. വിദ്യാർത്ഥികൾക്ക് അവരുടെ പഠനമേഖലയിൽ ഉയർച്ചയുണ്ടാകും.മകയിരം, ചിത്തിര, അവിട്ടംഅടുത്തത് മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരാണ്. ഇവർക്ക് സാമ്പത്തികലാഭമുണ്ടാകും. പ്രത്യേകിച്ചും ഐടി സംബന്ധമായ ജോലിയുളളവർക്ക്. ലോട്ടറി സംബന്ധമായ കച്ചവടം നടത്തുന്നവർക്കും പച്ചക്കറി വ്യാപാരം നടത്തുന്നവർക്കും നല്ലതാണ്. സാമ്പത്തിക ക്രയവിക്രയങ്ങൾ വർദ്ധിയ്ക്കാനാണ് സാധ്യത. കുടുംബത്തിൽ സമാധാനാന്തരീക്ഷമുണ്ടാകും. നഷ്ടപ്പെടുവെന്ന് കരുതിയ വസ്തുവകകൾ തിരികെ ലഭിയ്ക്കും. ഇതുപോലെ കിട്ടാക്കടവും. മുടങ്ങിക്കിടക്കുന്ന വഴിപാടുകൾ നടത്തുന്നതോടെ നീചഗ്രഹങ്ങളുടെ ദോഷം മാറിക്കിട്ടും. പണയം വച്ച ഉരുപ്പടികൾ തിരിച്ചെടുക്കാനും സ്വർണം മാററി വാങ്ങാനും യോഗമുണ്ടാകും. പ്രൊമോഷനുകളും ആഗ്രഹിച്ച സ്ഥലംമാറ്റവും ലഭിയ്ക്കും. വിവാഹസംബന്ധമായ തടസങ്ങളും നീങ്ങും.പൂയം, അനിഴം, ഉത്രട്ടാതിപൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രങ്ങളാണ് അടുത്തത്. ജോലി ലഭിയ്ക്കാത്തവർക്ക് ജോലിഭാഗ്യമുണ്ടാകും. ആഗ്രഹിച്ച പോലെ ജോലി ലഭിയ്ക്കും. ജോലിയിൽ പ്രൊമോഷനുകളുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. മറ്റൊരാൾക്ക് കടം കൊടുത്ത സംഖ്യ തിരിച്ചു കിട്ടും. കയ്യിൽ പണമില്ലാത്തതിന്റെ പേരിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധിയ്ക്കാത്തവർക്ക് ആഗ്രഹിച്ച അത്തരം കാര്യങ്ങൾ വീട്ടിൽ വന്നു ചേരും. കുടുംബത്തിന്റെ ആരോഗ്യവും സമ്പത്തും ഉയരും. പുതിയ വാഹനം വാങ്ങാൻ സാധിയ്ക്കും. രോഗമുക്തിയുണ്ടാകും. വാതസംബന്ധമായ രോഗമുള്ളവർക്കും ശിരോരോഗങ്ങളുളളവർക്കും മുക്തിയുണ്ടാകും.
Source link