എത്ര കളിയാക്കിയാലും അച്ഛൻ നാട്ടുകാർക്കു വേണ്ടി പ്രവർത്തിക്കും: ഭാഗ്യ സുരേഷ്
എത്ര കളിയാക്കിയാലും അച്ഛൻ നാട്ടുകാർക്ക് വേണ്ടി പ്രവർത്തിക്കും: ഭാഗ്യ സുരേഷ് | Bhagya Suresh Suresh Gopi
എത്ര കളിയാക്കിയാലും അച്ഛൻ നാട്ടുകാർക്കു വേണ്ടി പ്രവർത്തിക്കും: ഭാഗ്യ സുരേഷ്
മനോരമ ലേഖകൻ
Published: June 07 , 2024 12:02 PM IST
1 minute Read
കുടുംബത്തോടൊപ്പം വിജയാഹ്ലാദം പങ്കിടുന്ന സുരേഷ് ഗോപി. മകൾ ഭാഗ്യ, ഭാര്യ രാധിക, മകൻ മാധവ് എന്നിവർ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ
ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വൻ വിജയം സ്വന്തമാക്കിയതിൽ സന്തോഷം പങ്കുവച്ച് മകൾ ഭാഗ്യ സുരേഷ്. നാട്ടുകാർക്കു വേണ്ടി നടുവൊടിഞ്ഞാണ് അച്ഛൻ പണി എടുക്കുന്നതെന്നും ഈ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലായിരുന്നെങ്കിലും അതിൽ ഒരു മാറ്റവും ഉണ്ടാകില്ലായിരുന്നുവെന്നും ഭാഗ്യ സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. ഗോകുൽ സുരേഷിന്റെ പുതിയ സിനിമയായ ‘ഗഗനചാരി’യുടെ പ്രിമിയർ ഷോ കാണാൻ എത്തിയപ്പോഴാണ് ഭാഗ്യ സുരേഷിന്റെ പ്രതികരണം. ഭർത്താവ് ശ്രേയസ് മോഹനും സഹോദരൻ മാധവ് സുരേഷിനുമൊപ്പമാണ് സിനിമ കാണാൻ ഭാഗ്യ എത്തിയത്.
കുടുംബത്തോടൊപ്പം വിജയാഹ്ലാദം പങ്കിടുന്ന സുരേഷ് ഗോപി. മകൾ ഭാഗ്യ, ഭാര്യ രാധിക, മകൻ മാധവ്, മരുമകൻ ശ്രേയസ് മോഹൻ എന്നിവർ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ
‘ഈ വിജയത്തിൽ വളരെയധികം സന്തോഷം. അച്ഛൻ കുറേ വർഷമായി നാട്ടുകാർക്കു വേണ്ടി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ജയം ഉണ്ടായാലും ഇല്ലെങ്കിലും അതു തുടരുമെന്ന് അച്ഛൻ തെളിയിച്ചതുമാണ്. അതുകൊണ്ട് ഇത്തവണ ജയിച്ചില്ലായിരുന്നുവെങ്കിലും അച്ഛന്റെ പ്രവർത്തനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ലായിരുന്നു. പഴയതുപോലെ തന്നെ നാട്ടുകാർക്ക് വേണ്ടി അച്ഛൻ നടുവൊടിഞ്ഞ് പണിയെടുക്കും. ജയിക്കുന്നതിന് മുൻപും ഇങ്ങനെ തന്നെ, ജയിച്ച ശേഷവും ഇങ്ങനെ തന്നെ.’’ഭാഗ്യ സുരേഷിന്റെ വാക്കുകൾ.
കുടുംബത്തോടൊപ്പം വിജയാഹ്ലാദം പങ്കിടുന്ന സുരേഷ് ഗോപി. മകൾ ഭാഗ്യ, ഭാര്യ രാധിക, എന്നിവർ സമീപം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ / മനോരമ
സുരേഷ് ഗോപിക്കെതിരെ വരുന്ന ആരോപണങ്ങളെക്കുറിച്ചും ഭാഗ്യ പ്രതികരിച്ചു. ‘നിങ്ങളുടെ അച്ഛനെ ആരെങ്കിലും പറഞ്ഞാല്‍ വിഷമം വരുമല്ലോ. ആൾക്കാർക്ക് പറയാനുള്ളത് പറയാം. അച്ഛൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലെ അത് മനസ്സിൽ എടുക്കേണ്ട ആവശ്യം ഉള്ളൂ. എന്ത് ഉദ്ദേശത്തിലാണ് അച്ഛൻ ഓരോ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. ആളുകൾ പറയുന്നത് കാര്യമായി എടുക്കുന്നില്ല. അവർ പലതും പറയും. നല്ലതു ചെയ്താലും അതിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. അതൊന്നും നമ്മൾ മുഖവിലയ്ക്കു എടുത്തിട്ട് കാര്യമില്ല. അച്ഛൻ അച്ഛന്റെ പണി നോക്കി പോകുകയാണ്. നാട്ടുകാർക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അത്രയൊക്കെ ചെയ്യുന്നുണ്ട്. വിമർശിച്ചാലും കളിയാക്കിയാലും ട്രോളിയാലും അച്ഛൻ അച്ഛന്റെ പണി ചെയ്യും.’–ഭാഗ്യ സുരേഷ് വ്യക്തമാക്കി.
English Summary:
Bhagya Suresh Speaks About Suresh Gopi’s Tireless Efforts Post-Lok Sabha Victory
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 79flrujjtbfdufi6ev75ums1ih f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-gokul-suresh mo-entertainment-common-malayalammovie mo-entertainment-movie-sureshgopi
Source link