ASTROLOGY

ഒരു നാരങ്ങാ കൊണ്ട് ആഗ്രഹ സാഫല്യം


ചെറുനാരങ്ങ നാം സാധാരണ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ആരോഗ്യപരമായ ഗുണങ്ങൾക്കൊപ്പം പല സൗന്ദര്യ ഗുണങ്ങളും നൽകുന്ന ഒന്ന്. ഇതുപോലെ തന്നെ ജ്യോതിഷപ്രകാരം പല കർമങ്ങൾക്കും ഉപയോഗിയ്ക്കുന്ന് ഒന്നു കൂടിയാണ് നാരങ്ങ. നാരങ്ങ കൊണ്ട് ആഗ്രഹപൂർത്തീകരണത്തിനായി, സർവൈശ്വര്യത്തിനായി ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ജ്യോതിഷപ്രകാരം നാരങ്ങ ഇതിനായി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.നാരങ്ങാദീപംക്ഷേത്രങ്ങളിൽ നാരങ്ങാദീപം കത്തിയ്ക്കുന്നതാണ് ഇതിന് സഹായിക്കുന്നത്. നാരങ്ങയെന്നത് ദേവകനി എന്ന് പേരുള്ള ഒന്നാണ്. നെഗറ്റീവ് ഊർജം പുറന്തള്ളുന്ന, പൊസറ്റീവ് ഊർജം നൽകുന്ന ഒന്നാണിത്. ലക്ഷ്മീദേവിയുടെ പ്രതീകമാണ് നാരങ്ങ. ഇതിനാലാണ് വീടുകളിലും മറ്റും മുൻവാതിലിൽ നാരങ്ങാ തൂക്കുന്നത്. പൂജകൾക്കും ഇത് പ്രധാനമായും ഉപയോഗിയ്ക്കുന്ന ഒന്നാണ്.Also read: മുഖസൗന്ദര്യം വർധിപ്പിക്കാൻ ഈ മന്ത്രം 21 തവണ ചൊല്ലാംവഴിപാട്ക്ഷേത്രങ്ങളിൽ, ദേവീക്ഷേത്രങ്ങളിൽ പ്രധാനമായും ഈ വഴിപാട് കഴിയ്ക്കുന്നത് ഏറെ ഗുണകരമാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ചൊവ്വ, വെള്ളി എന്നിവ ദേവീക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഈ ദിവസങ്ങളിൽ ദേവീക്ഷേത്രം വഴിപാട് കഴിയ്ക്കാം. ഇതേറെ ഐശ്വര്യം നൽകും, സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും, ആഗ്രഹം നടക്കും. ഇത് വീട്ടിലും ചെയ്യാം. ക്ഷേത്രത്തിൽ പോകാൻ പറ്റാത്തവർക്ക് ഇത് ചെയ്യാം.രണ്ടാക്കി മുറിച്ച ശേഷംഇത് കത്തിയ്ക്കാൻ നാരങ്ങ രണ്ടാക്കി മുറിയ്ക്കുക. ഉൾഭാഗം പുറത്തേക്കാകുന്ന രീതിയിൽ ഇത് വയ്ക്കുക. അതായത് പുറംതൊലി ഉള്ളിലേയ്ക്ക് വരും വിധത്തിൽ വയ്ക്കാം. ഇതിൽ എള്ളെണ്ണയും തിരിയും ഇട്ട് കത്തിയ്ക്കാം. നെയ്യോ വിളക്കെണ്ണയോ ഉപയോഗിയ്ക്കാം. ഇത് ഒറ്റനാളം വരുന്ന രീതിയിൽ കത്തിയ്ക്കുക. 1, 3, 5,7, എന്നിങ്ങനെ കത്തിയ്ക്കാം. അതായത് ഇത്ര എണ്ണം നാരങ്ങയിൽ ഇത് കത്തിയ്ക്കാം. കടങ്ങൾ നീക്കാൻ, തൊഴിൽ തടസം മാറാൻ എല്ലാം ഇതേറെ നല്ലതാണ്.വിവാഹതടസ്സംവിവാഹതടസം മാറാൻ ഇത് ദേവീക്ഷേത്രത്തിൽ കത്തിയ്ക്കാം. ഇത് 7 ആഴ്ചകൾ മുടങ്ങാതെ ചെയ്താൽ ഗുണം ലഭിയ്ക്കും. രാഹുദോഷം ഉണ്ടെങ്കിൽ, കേതു ദോഷമെങ്കിൽ ഈ വഴിപാട് ചെയ്യുന്നത് ഏറെ നല്ലതാണ്. ദുഖദുരിതങ്ങൾ അകലാനും സാമ്പത്തിക ഉന്നമനം ലഭിയ്ക്കാനും ആഗ്രഹങ്ങൾ നടക്കാനുമെല്ലാം ഏറെ ഗുണകരമാണ് ഈ നാരങ്ങാവഴിപാട്.


Source link

Related Articles

Back to top button