ഹരിപ്പാട് : ഹെൽമറ്റ് കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ച് പരിക്കൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഹരിപ്പാട് തുലാം പറമ്പ് ഞണ്ടാരിക്കൽ വീട്ടിൽ സന്ദീപ് (36) ആണ് പിടിയിലായത്. വെട്ടുവേനി അമൃതം വീട്ടിൽ ഗിരീഷ് കുമാറിനാണ് (42) മർദ്ദനമേറ്റത്. നേരത്തെ പനച്ചൂർ ക്ഷേത്രത്തിലെ കുതിര കെട്ടുമായി ബന്ധപ്പെട്ട് സന്ദീപും ഗിരീഷ് കുമാറുംആയി വാക്ക് തർക്കം ഉണ്ടായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടുകൂടി പൊത്തപ്പള്ളി അനന്തപുരം സ്കൂളിന് സമീപത്തെ കടയിൽ നിന്നും പച്ചക്കറി വാങ്ങി ബൈക്കിൽ പോകാൻ തുടങ്ങുകയായിരുന്ന ഗിരീഷ് കുമാറിനെ സന്ദീപ് പിന്നിലൂടെ ചെന്ന് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ ഹരിപ്പാട് സി.ഐ അഭിലാഷ് കുമാർ കെ, എസ്.ഐ മാരായ ശ്രീകുമാർ, ഷൈജ, സി.പി.ഒമാരായ സനീഷ്, നിഷാദ്, അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Source link