സ്റ്റോ​യി​ൻ​സ് ഷോ


ബ്രി​​ഡ്ജ്ടൗ​​ൺ: ഐ​​സി​​സി ട്വ​​​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ് ഗ്രൂ​​​​പ്പ് ബി​​​​യി​​​​ൽ ഒ​​​​മാ​​​​നെ 39 റ​​​​ണ്‍​സി​​​​ന് ത​​​​ക​​​​ർ​​​​ത്ത് ഓ​​​​സ്ട്രേ​​​​ലി​​​​യ. ബാ​​​​റ്റിം​​ഗി​​ലും ബൗ​​​​ളിം​​ഗി​​ലും തി​​​​ള​​​​ങ്ങി​​​​യ മാ​​​​ർ​​​​ക​​​​സ് സ്റ്റോ​​​​യി​​​​ൻ​​സാ​​​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്ക് ജ​​​​യ​​​​മൊ​​​​രു​​​​ക്കി​​​​യ​​​​ത്. സ്റ്റോ​​​​യി​​​​ൻ​​സ് ആ​​​​ണ് ക​​​​ളി​​​​യി​​​​ലെ താ​​​​രം, 36 പ​​​​ന്തി​​​​ൽ പു​​​​റ​​​​ത്താ​​​​കാ​​​​തെ 67 റ​​​​ണ്‍​സും 19 റ​​​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​​​ന്ന് വി​​​​ക്ക​​​​റ്റും. ജ​​​​യ​​​​ത്തോ​​​​ടെ ഓ​​​​സീ​​​​സ് ര​​​​ണ്ടു പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ഗ്രൂ​​​​പ്പ് ബി​​​​യി​​​​ൽ ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി. സ്കോ​​​​ർ: ഓ​​​​സ്ട്രേ​​​​ലി​​​​യ 20 ഓ​​​​വ​​​​റി​​​​ൽ 164/5. ഒ​​​​മാ​​​​ൻ 20 ഓ​​​​വ​​​​റി​​​​ൽ 125/9. ടോ​​​​സ് നേ​​​​ടി​​​​യ ഒ​​​​മാ​​​​ൻ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യെ ബാ​​​​റ്റിം​​ഗി​​ന​​​​യ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 50/3 എ​​​​ന്ന നി​​​​ല​​​​യി​​​​ൽ പ​​​​രു​​​​ങ്ങി​​​​യ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യെ സ്റ്റോ​​​​യി​​​​ൻ​​സാ​​ണ് ക​​​​ര​​​​ക​​​​യ​​​​റ്റി​​​​യ​​​​ത്. ഒ​​​​പ്പം ത​​​​ന്‍റെ അ​​​​വ​​​​സാ​​​​ന ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റ് ക​​​​ളി​​​​ക്കു​​​​ന്ന ഡേ​​​​വി​​​​ഡ് വാ​​​​ർ​​​​ണ​​​​ർ (51 പ​​​​ന്തി​​​​ൽ 56 റ​​​​ണ്‍​സ്) മി​​ക​​ച്ച ബാ​​റ്റിം​​ഗ് കാ​​ഴ്ച​​വ​​ച്ചു. നാ​​​​ലാം വി​​​​ക്ക​​​​റ്റ് കൂ​​​​ട്ടു​​​​കെ​​​​ട്ടി​​​​ൽ 102 റ​​​​ണ്‍​സ് പി​​​​റ​​​​ന്നു. ഓ​​​​പ്പ​​​​ണ​​​​റാ​​​​യ ട്രാ​​​​വി​​​​സ് ഹെ​​​​ഡ് (12), ക്യാ​​​​പ്റ്റ​​​​ൻ മി​​​​ച്ച​​​​ൽ മാ​​​​ർ​​​​ഷ് (14), ഗ്ലെ​​​​ൻ മാ​​​​ക്സ്‌​​വെ​​​​ൽ (0), ടിം ​​​​ഡേ​​​​വി​​​​ഡ് (9) എ​​​​ന്നി​​​​വ​​​​ർ നി​​​​രാ​​​​ശ​​​​പ്പെ​​​​ടു​​​​ത്തി. മ​​​​റു​​​​പ​​​​ടി ബാ​​​​റ്റിം​​ഗി​​​​നി​​​​റ​​​​ങ്ങി​​​​യ ഒ​​​​മാ​​​​ന് ആ​​​​റ് റ​​​​ണ്‍​സ് എ​​​​ടു​​​​ക്കു​​​​ന്പോ​​​​ൾ ത​​​​ന്നെ ആ​​​​ദ്യവി​​​​ക്ക​​​​റ്റ് ന​​​​ഷ്ട​​​​മാ​​​​യി. 36 റ​​​​ണ്‍​സ് എ​​​​ടു​​​​ത്ത അ​​​​യാ​​​​ൻ ഖാ​​​​നാ​​​​ണ് അ​​​​വ​​​​രു​​​​ടെ ടോ​​​​പ് സ്കോ​​​​റ​​​​ർ. സ്റ്റോ​​​​യി​​​​ൻ​​സി​​​​നെ കൂ​​​​ടാ​​​​തെ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യ്ക്കാ​​​​യി മി​​​​ച്ച​​​​ൽ സ്റ്റാ​​​​ർ​​​​ക്, ന​​​​ഥാ​​​​ൻ എ​​​​ല്ലി​​​​സ്, ആ​​​​ദം സാം​​പ എ​​​​ന്നി​​​​വ​​​​ർ ര​​​​ണ്ട് വി​​​​ക്ക​​​​റ്റ് വീ​​​​തം വീ​​​​ഴ്ത്തി. സാം​​പ @300 ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ 300 വി​​ക്ക​​റ്റ് പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത് ഓ​​സ്ട്രേ​​ലി​​യ​​ൻ ബൗ​​ള​​ർ എ​​ന്ന നേ​​ട്ട​​ത്തി​​ൽ സ്പി​​ന്ന​​ർ ആ​​ദം സാം​​പ. ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഒ​​മാ​​ന് എ​​തി​​രേ ര​​ണ്ട് വി​​ക്ക​​റ്റ് നേ​​ടി​​യ​​തോ​​ടെ ഈ ​​ഫോ​​ർ​​മാ​​റ്റി​​ൽ സാം​​പ​​യു​​ടെ ആ​​കെ വി​​ക്ക​​റ്റ് 301 ആ​​യി. ആ​​ൻ​​ഡ്രു ടൈ​​യാ​​ണ് (332) ആ​​ദ്യ​​മാ​​യി 300 വി​​ക്ക​​റ്റ് ക​​ട​​ന്ന ഓ​​സീ​​സ് ബൗ​​ള​​ർ.


Source link

Exit mobile version