സീമ മോഹന്‍ലാല്‍ കറുത്ത പൊന്നിന് നല്ല കാലം
സീമ മോഹന്‍ലാല്‍ കൊച്ചി: വിപണിയില്‍ കറുത്ത പൊന്നിന് നല്ല കാലം. ഗാര്‍ബിള്‍ഡ് കുരുമുളകിന് കിലോയ്ക്ക് 639 രൂപയും അണ്‍ഗാര്‍ബിള്‍ഡ് കുരുമുളകിന് കിലോയ്ക്ക് 619 രൂപയുമാണ് കൊച്ചിയിലെ വിപണി വില. ആഭ്യന്തര വിപണിയില്‍ ആവശ്യം വര്‍ധിച്ചതാണ് ഇപ്പോഴുണ്ടായ വിലവര്‍ധനയ്ക്കു കാരണം. 2015ല്‍ കിലോയ്ക്ക് 730 രൂപ എന്ന റിക്കാര്‍ഡ് വിലയിട്ട കുരുമുളകിന് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിലയിടിവാണ് ഉണ്ടായത്. കഴിഞ്ഞ സീസണിലുണ്ടായ കൊടുംചൂട് ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. എങ്കിലും ഇപ്പോഴുണ്ടായിരിക്കുന്ന ഈ വിലവര്‍ധന കുരുമുളക് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഏതാനും വര്‍ഷങ്ങളായി കുരുമുളക് വില കിലോയ്ക്ക് 270 മുതല്‍ 350 വരെയായിരുന്നു. 2013ല്‍ 400 രൂപയിലെത്തിയ കുരുമുളക് വില പിന്നീട് ഉയര്‍ന്നാണ് 730ല്‍ എത്തിയത്. അതിനുശേഷം വേഗത്തില്‍ ഇടിഞ്ഞ് 270 രൂപ വരെ താഴ്ന്നു. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് 500 രൂപ തറവില നിശ്ചയിച്ചിരുന്നെങ്കിലും കുരുമുളകിന്റെ വില ഉയര്‍ന്നില്ല. കര്‍ണാടകയില്‍നിന്നുള്ള വലിപ്പം കൂടിയ കുരുമുളകിന് വിപണികളില്‍ പ്രിയമേറിയതും കേരള വിപണിക്കു തിരിച്ചടിയായി. കുറഞ്ഞ വിലയിലായിരുന്നു കര്‍ണാടക കുരുമുളകിന്റെ വില്പന. കഴിഞ്ഞ സെപ്റ്റംബറില്‍ വില ഉയര്‍ന്ന് 640 രൂപ വരെയെത്തിയിരുന്നു. മുംബൈ, കോല്‍ക്കത്ത, ഡല്‍ഹി തുടങ്ങിയ നഗരങ്ങളാണ് കുരുമുളകിന്റെ പ്രധാന ആഭ്യന്തര വിപണികള്‍.

Source link