പാശ്ചാത്യരുടെ ശത്രുക്കൾക്ക് റഷ്യയും ആയുധം കൊടുക്കും; പുടിന്‍റെ ഭീഷണി


സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ്ബെ​​​ർ​​​ഗ്: പാ​​​ശ്ചാ​​​ത്യ​​​ശ​​​ക്തി​​​ക​​​ളെ ആ​​​ക്ര​​​മി​​​ക്കാ​​​നാ​​​യി മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് ആ​​​യു​​​ധം ന​​​ല്കു​​​മെ​​​ന്ന ഭീ​​​ഷ​​​ണി​​​യു​​​മാ​​​യി റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ. പാ​​​ശ്ചാ​​​ത്യ ശ​​​ക്തി​​​ക​​​ൾ ന​​​ല്കു​​​ന്ന ആ​​​യു​​​ധ​​​ങ്ങ​​​ൾ റ​​​ഷ്യ​​​ൻ മ​​​ണ്ണി​​​ൽ പ്ര​​​യോ​​​ഗി​​​ക്കാ​​​ൻ യു​​​ക്രെ​​​യ്ന് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്. ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ ഗു​​​രു​​​ത​​​ര പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നു സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ്ബെ​​​ർ​​​ഗി​​​ൽ വി​​​ദേ​​​ശ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പു​​​ടി​​​ൻ പ​​​റ​​​ഞ്ഞു. റ​​​ഷ്യ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി കു​​​ഴ​​​പ്പ​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കാ​​​മെ​​​ന്നാ​​​ണു ചി​​​ല​​​ർ ധ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു താ​​​ത്പ​​​ര്യ​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ഇ​​​തേ നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ആ​​​യു​​​ധ​​​ങ്ങ​​​ൾ ന​​​ല്കാ​​​ൻ റ​​​ഷ്യ​​​ക്കും പ​​​റ്റും. നാ​​​റ്റോ രാ​​​ജ്യ​​​ങ്ങ​​​ളെ റ​​​ഷ്യ ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്ന പ്ര​​​ചാ​​​ര​​​ണം ശു​​​ദ്ധ ഭോ​​​ഷ്കാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. അ​​​മേ​​​രി​​​ക്ക​​​യും ജ​​​ർ​​​മ​​​നി​​​യു​​​മാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ ആ​​​യു​​​ധ​​​ങ്ങ​​​ൾ റ​​​ഷ്യ​​​ൻ മ​​​ണ്ണി​​​ൽ പ്ര​​​യോ​​​ഗി​​​ക്കാ​​​ൻ യു​​​ക്രെ​​​യ്ൻ സേ​​​ന​​​യ്ക്ക് അ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


Source link

Exit mobile version