ദക്ഷിണാഫ്രിക്കയുടെ കേസിൽ സ്പെയിനും
മാഡ്രിഡ്: ഗാസാ യുദ്ധത്തിൽ ഇസ്രയേലിനെതിരേ വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക ലോക കോടതിയിൽ നല്കിയിട്ടുള്ള കേസിൽ പങ്കുചേരുമെന്ന് സ്പെയിൻ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനും ദ്വിരാഷ്ട്ര ഫോർമുല യാഥാർഥ്യമാക്കാനുമാണു സ്പെയിൻ ശ്രമിക്കുന്നതെന്നു വിദേശകാര്യമന്ത്രി ഹൊസെ മാനുവൽ അൽബാരസ് പറഞ്ഞു. നേരത്തേ സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇസ്രേലി സേന റാഫയിലെ സൈനികനടപടി ഉടൻ നിർത്തണമെന്നു ലോക കോടതി മേയ് 24ന് ഉത്തരവിട്ടിരുന്നു. ഇസ്രയേൽ ഉത്തരവ് അവഗണിക്കുകയാണുണ്ടായത്.
Source link