പക്ഷിപ്പനി മൂലമുള്ള ആദ്യമരണം മെക്സിക്കോയിൽ സ്ഥിരീകരിച്ചു


മെ​​​ക്സി​​​ക്കോ സി​​​റ്റി: പ​​​ക്ഷി​​​പ്പ​​​നി ബാ​​​ധി​​​ച്ചു​​​ള്ള ആ​​​ദ്യമ​​​ര​​​ണം മെ​​​ക്സി​​​ക്കോ​​​യി​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു. മെ​​​ക്സി​​​ക്കോ സി​​​റ്റി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​ തേ​​​ടി​​​യ അ​​​ന്പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​ൻ ഏ​​​പ്രി​​​ൽ 24നാ​​​ണു മ​​​രി​​​ച്ച​​​ത്. പ​​​നി, ശ്വാ​​​സ​​​ത​​​ട​​​സം, വ​​​യ​​​റി​​​ള​​​ക്കം, മ​​​നം​​​പുര​​​ട്ട​​​ൽ മു​​​ത​​​ലാ​​​യ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​മാ​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. പ​​​ക്ഷി​​​പ്പ​​​നി​​​യു​​​ണ്ടാ​​​ക്കു​​​ന്ന എ(​​​എ​​​ച്ച്5​​​എ​​​ൻ2) വൈ​​​റ​​​സ് മൂ​​​ലം ലോ​​​ക​​​ത്ത് ല​​​ബോ​​​റ​​​ട്ട​​​റി സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ സ്ഥി​​​രീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന ആ​​​ദ്യമ​​​ര​​​ണ​​​മാ​​​ണി​​​ത്. ഇ​​​ദ്ദേ​​​ഹം എ​​​ങ്ങ​​​നെ​​​യാ​​​ണ് രോ​​​ഗാ​​​ണു​​​വു​​​മാ​​​യി സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലാ​​​യ​​​തെ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. മാ​​​ർ​​​ച്ചി​​​ൽ മെ​​​ക്സി​​​ക്കോ​​​യി​​​ലെ ഒ​​​റ്റ​​​പ്പെ​​​ട്ട കോ​​​ഴി​​​വ​​​ള​​​ർ​​​ത്തു ഫാ​​​മി​​​ൽ രോ​​​ഗം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ മ​​​ര​​​ണ​​​പ്പെ​​​ട്ട വ്യ​​​ക്തി കോ​​​ഴി​​​ഫാ​​​മു​​​മാ​​​യോ മൃ​​​ഗ​​​ങ്ങ​​​ളു​​​മാ​​​യോ സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലാ​​​യി​​​ട്ടി​​​ല്ല. ഇ​​​ദ്ദേ​​​ഹം വൃ​​​ക്ക​​​രോ​​​ഗ​​​വും ടൈ​​​പ്പ് ര​​​ണ്ട് പ്ര​​​മേ​​​ഹ​​​വും നേ​​​രി​​​ട്ടി​​​രു​​​ന്ന​​​താ​​​യി മെ​​​ക്സി​​​ക്ക​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. സാ​​​ധാ​​​ര​​​ണ പ​​​നി പോ​​​ലും ഇ​​​ത്ത​​​രം രോ​​​ഗ​​​ബാ​​​ധി​​​ത​​​രെ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​ക്കും. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​സ​​​തി​​​ക്ക​​​ടു​​​ത്തു​​​ള്ള ഫാ​​​മു​​​ക​​​ൾ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​ദ്ദേ​​​ഹ​​​വു​​​മാ​​​യി സ​​​ന്പ​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യ ആ​​​ർ​​​ക്കും രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. പ​​​ക്ഷി​​​ക​​​ളി​​​ൽ​​​നി​​​ന്നു പ​​​ട​​​രു​​​ന്ന ഈ ​​​രോ​​​ഗം സീ​​​ൽ, റ​​​ക്കൂ​​​ൺ, ക​​​ര​​​ടി, ക​​​ന്നു​​​കാ​​​ലി​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഡ​​​യ​​​റി​​​ഫാ​​​മി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന മൂ​​​ന്നു​​​പേ​​​ർ​​​ക്ക് പ​​​ക്ഷി​​​പ്പ​​​നി സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.


Source link

Exit mobile version