KERALAMLATEST NEWS
കെ.എസ്.ശങ്കരൻ അന്തരിച്ചു
കെ.എസ്. ശങ്കരൻ
വടക്കാഞ്ചേരി: കർഷകത്തൊഴിലാളി യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് വേലൂർ കുന്നത്ത് വീട്ടിൽ കെ.എസ്. ശങ്കരൻ (90) അന്തരിച്ചു. 1970ലെ മിച്ചഭൂമി സമരം ഉൾപ്പെടെ നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. വടക്കാഞ്ചേരി ബി.ഡി.സി ചെയർമാൻ, വേലൂർ പഞ്ചായത്ത് അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
വാഴാനി കനാൽ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കരാറുകാരന്റെ നയങ്ങൾക്കെതിരെ സമരത്തിനിറങ്ങി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. വേലൂർ മണിമലർക്കാവിലെ മാറുമറയ്ക്കൽ സമരത്തിന്റെ സംഘാടകരിലൊരാളായി. ഭാര്യ: കെ.വി. പുഷ്പ. മക്കൾ: ഒലീന, ഷോലിമ, ലോഷിന. മരുമക്കൾ: സലി, സനോജ്, രാജ്കുമാർ.
Source link