മെക്സിക്കോ സിറ്റി: സെൽഫി എടുക്കുന്നതിനിടെ യുവതി ട്രയിനിടിച്ച് മരിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മെക്സിക്കോയിൽ തിങ്കളാഴ്ചയായിരുന്നു അപകടം.പ്രത്യേക യാത്ര നടത്തുന്ന പഴയകാല ആവി എൻജിനിൽ പ്രവർത്തിക്കുന്ന ട്രെയിൻ പോകുന്നത് കാണാനായി നിരവധിപേർ ഹിഡാൽഗോ എന്ന സ്ഥലത്ത് ഒത്തുകൂടുകയായിരുന്നു. ഇതിനിടയിൽ ദൃശ്യങ്ങൾ പകർത്തുമ്പോഴായിരുന്നു അപ്രതീക്ഷിതമായ അപകടം.
Source link