അഡ്വക്കേറ്റ് ഡേവിഡ് അബേൽ ആയി സുരേഷ് ഗോപി; ‘ജെഎസ്കെ’ ഫസ്റ്റ്ലുക്ക്


സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎസ്കെ’ ഫസ്റ്റ്ലുക്ക് എത്തി . ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് സിനിമയുടെ ടൈറ്റിലിന്റെ പൂർണരൂപം. അഡ്വക്കേറ്റ് ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെഎസ്കെ യിൽ എത്തുന്നു. ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. 
വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ നടന്നു വരുകയാണ്. ഏറെ നാളുകൾക്കു ശേഷമാണു വക്കീൽ വേഷത്തിൽ സുരേഷ് ഗോപി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഞാൻ ചെയ്യുന്നതെന്തെന്ന് എനിക്കു കൃത്യമായി അറിയാം, അതുതന്നെ തുടരും എന്ന ടാഗ് ലൈനോടെ എത്തിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

സുരേഷ് ഗോപിയുടെ മാധവ് സുരേഷ്, അക്സർ അലി, ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രൻ, ജോയ് മാത്യു, ബൈജു സന്തോഷ് , യദു കൃഷ്ണ, ജയൻ ചേർത്തല, രജത്ത് മേനോൻ, ഷഫീർ ഖാൻ, കോട്ടയം രമേശ്‌,അഭിഷേക് രവീന്ദ്രൻ, നിസ്താർ സേട്ട്, ഷോബി തിലകൻ, ബാലാജി ശർമ്മ, ജയ് വിഷ്ണു, ദിലീപ് മേനോൻ, ജോമോൻ ജോഷി, വൈഷ്ണവി രാജ്, മഞ്ജു ശ്രീ, ദിനി, ജോസ് ചെങ്ങന്നൂർ, മേധ പല്ലവി, പ്രശാന്ത് മാധവ് എന്നിവരാണ് മറ്റ് താരങ്ങൾ 
കോസ്മോസ് എന്റർടെയ്ൻമെന്റും ഇഫാർ മീഡിയയും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജെ. ഫാനിന്ത്ര കുമാർ, റാഫി മതിര എന്നിവർ ചേർന്നാണ് നിർമാണം. സുജിത് നായരും, കിരൺ രാജുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം റെണദിവേ, എഡിറ്റർ സംജിത് മുഹമ്മദ്, സംഗീതം ഗിരീഷ് നാരായണൻ, റീ റെക്കോർഡിങ് ക്രിസ്റ്റോ ജോബി , അഡീഷനൽ സ്ക്രീൻപ്ലേ ആൻഡ് ഡയലോഗ് ജയ് വിഷ്ണു, മുനീർ മുഹമ്മദുണ്ണി, വിഷ്ണു വംശ.

ചീഫ് അസോ ഡയറെക്ടെഴ്സ് രാജേഷ് അടൂർ, കെ.ജെ. വിനയൻ, കോസ്റ്റും ഡിസൈനർ അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ അമൃതാ മോഹനൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീജേഷ് ചിറ്റാഴ, ശബരി കൃഷ്ണ, മേക്കപ്പ് പ്രദീപ്‌ രംഗൻ, ആർട്ട് ഡയറക്ഷൻ ജയൻ ക്രയോൺ, വി എഫ് എക്സ് ഐഡന്റ് ലാബ്, ആക്ഷൻ കൊറിയോഗ്രാഫി മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, സ്റ്റിൽസ് ജെഫിൻ ബിജോയ്‌, പിആർഒ ആൻഡ് മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, കോൺടെന്റ് കോർഡിനേഷൻ അനന്തു സുരേഷ് (എന്റർടൈൻമെന്റ് കോർണർ).


Source link
Exit mobile version