കുടുംബത്തിലേക്ക് പുതിയ അതിഥി; അച്ഛനായ സന്തോഷം പങ്കുവച്ച് ശിവകാർത്തികേയൻ | Sivakarthikeyan Family
കുടുംബത്തിലേക്ക് പുതിയ അതിഥി; അച്ഛനായ സന്തോഷം പങ്കുവച്ച് ശിവകാർത്തികേയൻ
മനോരമ ലേഖകൻ
Published: June 06 , 2024 12:01 PM IST
1 minute Read
ശിവകാർത്തികേയനും കുടുംബവും
നടൻ ശിവകാര്‍ത്തികേയനും ഭാര്യ ആർതിക്കും മൂന്നാമത് ഒരു കുഞ്ഞുകൂടി പിറന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടൻ തന്നെയാണ് ആൺകുഞ്ഞ് ജനിച്ച സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ‘‘പ്രിയപ്പെട്ടവരെ, ജൂണ്‍ 2 ന് ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നതിലുള്ള സന്തോഷം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു. ഞങ്ങളുടെ കുടുംബം കുറച്ചധികം വലുതായിരിക്കുന്നു, അതില്‍ സന്തോഷിക്കുന്നു. നിങ്ങളുടെ പ്രാർഥനയും സ്‌നേഹവും പിന്തുണയും എപ്പോഴത്തെയും പോലെ ഉണ്ടാവണം.’’–ശിവകാർത്തികേയന്റെ വാക്കുകൾ.
2010ലായിരുന്നു ശിവകാർത്തികേയനും ആർതിയും തമ്മിലുള്ള വിവാഹം. ആരാധ്യയാണ് മൂത്തമകള്‍. ‘കനാ’ സിനിമയിൽ വായാടി പെത്തപ്പുള്ളെ എന്ന പാട്ട് പാടിക്കൊണ്ട് നിരവധി അംഗീകാരവും പ്രശംസയും താരപുത്രി നേടിയിരുന്നു. മൂന്നുവയസ്സുകാരനായ രണ്ടാമത്തെ മകന്റെ പേര് ഗുഗന്‍ ദോസ് എന്നാണ്.
‘അമരൻ’ ആണ് ടന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥ പറയുന്ന ചിത്രം രാജ്കുമാർ പെരിയസ്വാമിയാണ് സംവിധാനം ചെയ്യുന്നത്. കമൽഹാസൻ നിർമാണം നിർവഹിക്കുന്ന സിനിമ സെപ്റ്റംബറിൽ തിയറ്ററുകളിലെത്തും.
English Summary:
Sivakarthikeyan announces birth of baby boy
7rmhshc601rd4u1rlqhkve1umi-list 172dqgt3tlpt7lq2vt78n8vakt mo-entertainment-common-kollywoodnews mo-entertainment-movie-sivakarthikeyan f3uk329jlig71d4nk9o6qq7b4-list
Source link