ASTROLOGY

വാസ്തുപ്രകാരം ഈ സസ്യങ്ങൾ വീട്ടിൽ ഇങ്ങനെ വളർത്തിയാൽ ദോഷം


വാസ്തുവെന്നത് നാം പലരും ശ്രദ്ധിയ്ക്കുന്ന ഒന്നാണ്. വാസ്തുശാസ്ത്രം എന്ന ഒന്നു തന്നെയുണ്ട്. വീട്ടിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാൻ വാസ്തുപ്രകാരം ചെയ്യേണ്ട പല വിദ്യകളുമുണ്ട്. വാസ്തുപ്രകാരം ചില പ്രത്യേക സസ്യങ്ങൾ, മരങ്ങൾ വീട്ടിൽ പ്രത്യേക രീതിയിൽ വളർത്തുന്നത് ഗുണവും അല്ലാത്തപക്ഷം ദോഷവുമുണ്ടാകും. ഏതെല്ലാം സസ്യങ്ങളാണ്, അവയെങ്ങനെയാണ് വീട്ടിൽ വളർത്തേണ്ടത് എന്നറിയാം.കറിവേപ്പിലകറിവേപ്പിലയും പലരുടേയും വീട്ടിലുണ്ടാകുന്ന ഒന്നാണ്. ഇത് പ്രധാന വാതിലിന് നേരെ വയ്ക്കരുത്. ഇത് ദോഷം വരുത്തും. നെഗറ്റീവ് ഊർജത്തിന്റെ സാന്നിധ്യം വർദ്ധിയ്ക്കും. കലഹങ്ങളുണ്ടാകാം, സമാധാനക്കേടുകം ഐശ്വര്യക്കേടുമുണ്ടാകാം. എന്നാൽ അതിർത്തി തിരിച്ചതിന് ശേഷം ഇത് വളർത്തുന്നത് ഏറെ ശുഭകരമാകും. പടിഞ്ഞാറ് ദിശയിൽ അതിർത്തി തിരിച്ചതിന് ശേഷം ഇത് വളർത്തുന്നത് നല്ലതാണ്.Also read: കറ്റാർവാഴ ഈ ദിശയിൽ വച്ചാൽ സർവൈശ്വര്യം ഫലംമുളക് ചെടിമുളക് നാം വീട്ടിൽ നട്ടു വളർത്തുന്ന ഒന്നാണ്. വീടിനോട് ചേർത്ത് മുളക് വളർത്തുന്നത് കലഹവും രോഗദുരിതങ്ങളും വന്നു ചേരാം. സാമ്പത്തിക പ്രശ്‌നമുണ്ടാകും. എന്നാൽ തെക്കുകിഴക്ക് ദിശയിൽ ഇത് വളർത്തുന്നത് നല്ലതാണ്. ഇത് ദോഷങ്ങൾ നൽകില്ലെന്ന് മാത്രമല്ല, ഗുണങ്ങൾ നൽകുന്ന ഒന്ന് കൂടിയാണ്.പുളിമരംപുളിമരം വീടുകളിലുണ്ടാകും. ഇത് നട്ടുവളർത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിയ്ക്കണം. ഒരിക്കലും കന്നിമൂലയിൽ പുളി വരാൻ പാടില്ല. ഇത് കൂടുംബാംഗങ്ങൾക്ക് ദോഷം വരുത്തും. ഇതുപോലെ വീടിനോട് ചേർത്ത് ഇത് വളർത്തുകയുമരുത്. ഇത് ദോഷകരമാണ് എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.തുളസിതുളസി ഇതുപോലെ ഒരു സസ്യമാണ്. വീടുകളിൽ കണ്ടുവരുന്ന, വളർത്തുന്ന ഒന്നാണിത്. വടക്കുകിഴക്കോ കിഴക്കോ ആയി തുളസി വളർത്തുന്നത് നല്ലതാണ്. തുളസി നല്ല രീതിയിൽ പരിപാലിയ്ക്കുകയും വേണം. തൊഴിലിൽ ഉയർച്ച നേടാനും സന്താനങ്ങളുമായി ബന്ധപ്പെട്ട ഉയർച്ച നേടാനും ഇത് സഹായിക്കും. ഇതുപോലെ ഭാഗ്യം വർദ്ധിയ്ക്കാനും ഭാഗ്യം തുണയ്ക്കാനും ഇതേറെ നല്ലതാണ്. സാമ്പത്തികമായ ഉന്നതി വന്നു ചേരും.


Source link

Related Articles

Back to top button