ശിവഗിരി : ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടലും നടന്നു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശാരദാമഠത്തിന് സമീപം അശോകത്തിന്റെ തൈ നട്ടു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,സ്വാമി ഹംസതീർത്ഥ,സ്വാമി അസംഗാനന്ദഗിരി ,സ്വാമി ദേശികാനന്ദയതി തുടങ്ങിയവരും അന്തേവാസികളും ഭക്തജനങ്ങളും സംബന്ധിച്ചു.
ഫോട്ടോ: ശിവഗിരിയിൽ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി ശാരദാമഠത്തിനു സമീപം സ്വാമി സച്ചിദാനന്ദ അശോകവൃക്ഷത്തൈ നടുന്നു. സ്വാമി ഹംസതീർത്ഥ,സ്വാമി ശാരദാനന്ദ,സ്വാമി ശുഭാംഗാനന്ദ,സ്വാമി ദേശികാനന്ദയതി എന്നിവർ സമീപം
Source link