ഇക്കൂട്ടർ ഇന്ന് ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് ലാഭ സാധ്യതയുണ്ട്. ചില കൂട്ടർക്ക് ഇന്ന് തൊഴിൽ രംഗത്ത് നേട്ടം ഉണ്ടാകും. എന്നാൽ ചിലർക്ക് ജോലിയിലെ അപ്രതീക്ഷിത സ്ഥലംമാറ്റം തിരിച്ചടിയാകും. സ്വത്ത് സംബന്ധമായ തീരുമാനങ്ങൾ ഇവർക്ക് അനുകൂലമാകും. ചിലർ ലാഭകരമായ പദ്ധതികളുടെ ഭാഗമാകുമ്പോൾ മറ്റുചിലർക്ക് നിക്ഷേപങ്ങളിൽ നിന്ന് പ്രതീക്ഷിച്ച ലാഭം കുറയും. പന്ത്രണ്ട് കൂറുകാരുടെയും ഇന്നത്തെ ഫലമറിയാം. വിശദമായി വായിക്കുക നിങ്ങളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടക്കൂറുകാർ ഇന്ന് ആഡംബര കാര്യങ്ങളിൽ താല്പര്യം കാണിക്കുകയും അതിനായി പണം ചെലവിടുകയും ചെയ്തേക്കാം. പുതിയ ജോലികൾ ചെയ്യാൻ കൊടുത്താൽ ഉത്സാഹം കാണിക്കും. ചില കാര്യങ്ങളുടെ രഹസ്യാത്മകത നിലനിർത്തേണ്ടതുണ്ട്. വ്യക്തിപരമായ കാര്യങ്ങൾക്കായി സമയം നീക്കിവെക്കും. ഇന്ന് നിങ്ങൾക്ക് ചില വലിയ ലാഭ സാധ്യതകൾ കാണുന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)പങ്കാളിത്തത്തിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. പാർട്ണർഷിപ് ബിസിനസ് നടത്തിയാലുള്ള നേട്ടങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ശ്രമിക്കും. സഹോദരങ്ങൾക്കിടയിലെ ബന്ധം ദൃഢമാകും. വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയണം. വിദ്യാഭ്യാസം, ജോലി എന്നിവ സംബന്ധിച്ച് ഒരു വലിയ തീരുമാനം എടുത്തേക്കാം. ജോലിക്കാരായവർക്ക് പ്രമോഷൻ പോലുള്ള നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ ചിലർക്ക് അപ്രതീക്ഷിത സ്ഥലം മാറ്റം ലഭിച്ചേക്കാം.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)ഇക്കൂട്ടർക്ക് ഇന്ന് ആത്മവിശ്വാസം വർധിക്കും. പുതിയ വസ്തു സ്വന്തമാക്കാനിടയുണ്ട്. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവിടുകയും പിക്നിക് പോകാൻ പദ്ധതി തയ്യാറാക്കുകയും ചെയ്തേക്കാം. ബന്ധുക്കളിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും. ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന പല അവസരങ്ങളും ഉണ്ടാകും. വീട്ടിലെ കാര്യങ്ങളും തൊഴിൽ രംഗത്തെ കാര്യങ്ങളും സന്തുലിതമായി നിലനിർത്താൻ ശ്രദ്ധിക്കുക. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ബിസിനസ് ചെയ്യുന്നവർക്ക് ഇന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളേക്കാൾ ഗുണകരമായിരിക്കും. നിങ്ങളുടെ കലാപരമായ കഴിവുകൾ മെച്ചപ്പെടും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരുമായും തർക്കങ്ങളിലോ വാഗ്വാദത്തിലോ ഏർപ്പെടുന്നത് ഒഴിവാക്കുന്നതാകും നല്ലത്. നിക്ഷേപ സംബന്ധമായ വിവരങ്ങൾ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ചേക്കാം. ജോലി സംബന്ധമായോ മറ്റു കാര്യങ്ങൾക്കോ ഇന്ന് യാത്ര ആവശ്യമായി വന്നേക്കാം.ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങക്കൂറുകാർ വളരെ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട ദിവസമാണ്. സമചിത്തതയോടെയും വിവേകത്തോടെയും കാര്യങ്ങളെ സമീപിക്കുന്നത് നിങ്ങൾക്കിന്ന് ഗുണം ചെയ്യും. സ്ഥിര വരുമാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് തിരക്ക് കൂടുതലുള്ള ദിവസമായിരിക്കും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം കുറയുന്നതായി മനസിലാകും. സർക്കാർ ജോലിക്കാർ ജോലിയിൽ അശ്രദ്ധ കാണിക്കരുത്. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് സന്തോഷകരമായ കാര്യങ്ങൾ ഉണ്ടാകാനിടയുണ്ട്.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)ജോലിക്കാരായവർക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കും. ചില ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചേക്കും. പ്രധാന ജോലികളെല്ലാം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കേണ്ടതുണ്ട്. അപകട സാധ്യതയുള്ള ജോലികളിൽ നിന്ന് വിട്ടുനിൽക്കുക. വീട്ടിലുള്ളവർക്കോ പുറത്തുള്ള ആളുകൾക്കോ എന്തെങ്കിലും വാഗ്‌ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിൽ അത് പാലിക്കുന്നതിൽ വീഴ്ച വരുത്തരുത്. ചില ബന്ധങ്ങളിൽ നിന്ന് പ്രയോജനം ഉണ്ടാകും. ജീവിത പങ്കാളിയുമായി പുറത്ത് പോകുകയോ സന്തോഷത്തോടെ സമയം ചെലവിടുകയോ ചെയ്തേക്കാം. ഇന്ന് നിങ്ങളുടെ വർധിച്ചു വരുന്ന ചെലവുകളിൽ ശ്രദ്ധിക്കേണ്ടതുണ്ട്.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കുന്ന ദിവസമാണ്. ജോലിസ്ഥലത്ത് നിങ്ങളുടെ അധികാരികൾ ഏല്പിച്ച ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. നിങ്ങളുടെ തൊഴിപരമായ കഴിവുകൾ മെച്ചപ്പെടും. യാത്രയ്‌ക്കൊരുങ്ങും മുമ്പ് മാതാപിതാക്കളുടെ അനുഗ്രഹം തേടുക. സാമ്പത്തിക കാര്യങ്ങളിൽ നിലനിൽക്കുന്ന കേസിൽ വിധി നിങ്ങൾക്ക് അനുകൂലമാകാനിടയുണ്ട്. പൂർവിക സ്വത്ത് അനുഭവയോഗത്തിൽ വന്നുചേരാം. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ്.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)വൃശ്ചികക്കൂറുകാർക്ക് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ചില ദീർഘകാല പദ്ധതികളുമായി മുമ്പോട്ട് പോകാം. സഹോദരങ്ങളിൽ നിന്ന് അവശ്യ സന്ദർഭങ്ങളിൽ സഹായം ലഭിക്കുന്നതാണ്. ബിസിനസ് സംബന്ധമായ കാര്യങ്ങൾ നാളത്തേയ്ക്ക് മാറ്റിവെക്കരുത്. ജോലിസ്ഥലത്ത് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും. ചില തീരുമാനങ്ങൾ വിവേകപൂർവം കൈക്കൊള്ളും. എന്നാൽ മറ്റുള്ളവരുടെ ജോലിയിൽ കൂടുതലായി ശ്രദ്ധിക്കുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. ഇന്ന് മാതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ധനുക്കൂറുകാർക്ക് ഇന്ന് ആരോഗ്യം അല്പം വഷളായേക്കാം. ചെറിയ രോഗങ്ങൾ പോലും അവഗണിക്കരുത്. ജോലിക്കാരായവർക്ക് സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സമ്മർദ്ദം കുറയും. ഇന്ന് ജീവിതത്തിൽ ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം. ഇന്ന് മാതാപിതാക്കളോടൊപ്പ്പം സമയം ചെലവിടാൻ സാധിക്കും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)മകരക്കൂറുകാർക്ക് ഇന്ന് നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. ചില പഴയ പദ്ധതികളിൽ നിന്ന് നേട്ടമുണ്ടാകും. സ്ഥലം, വീട്, വാഹനം എന്നിവ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നവർക്ക് അതിന് സാധിച്ചേക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും വിശ്വസ്തതയും വർധിക്കും. എല്ലാ ആളുകളെയും ഒരുമിച്ച് നയിക്കുന്നതിൽ നിങ്ങൾ വിജയിക്കും. ഉപരിപഠനത്തിന് വിദേശത്ത് പോകാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരം ലഭിക്കും. പങ്കാളിത്തത്തോടെ ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുടുംബ ജീവിതം നയിക്കുന്നവർക്ക് സന്തോഷകരമായ ദിവസമായിരിക്കും. വരുമാനത്തിനനുസരിച്ച് ചെലവ് നിർത്താൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ സാമ്പത്തിക സ്ഥിതി താളം തെറ്റിയേക്കാം, ജോലി കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. ആരെങ്കിലും ഇന്ന് നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനിടയുള്ളതിനാൽ സൂക്ഷിക്കുക. ബന്ധങ്ങളിൽ ഏകോപനം നിലനിർത്താൻ ശ്രദ്ധിക്കുക. അപരിചിതരായ ആളുകളെ അന്ധമായി വിശ്വസിക്കരുത്. പ്രധാന ജോലികളിൽ പൂർണ്ണ ശ്രദ്ധ നൽകണം.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മീനക്കൂറുകാർക്ക് ഗുണകരമായ ദിവസമായിരിക്കും. ആളുകളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ നിങ്ങൾ വിജയിക്കും. എന്തെങ്കിലും കാര്യത്തിൽ സമ്മർദ്ദം അനുഭവിച്ചിരുന്നവർക്ക് അതിൽ നിന്ന് ആശ്വാസം ലഭിച്ചേക്കും. വിദ്യാഭ്യാസപരമായി നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ആശ്വാസം ലഭിക്കും. ദീർഘകാലമായുണ്ടായിരുന്ന ആഗ്രഹം സഫലമാകാനിടയുണ്ട്. സമൂഹത്തിൽ നിങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടും.
Source link