കി​​വീ​​സ് ഡിഎൻഎയിൽ ഡ​​ച്ച് ജ​​യം


ഡാ​​ള​​സ്: ഐ​​സി​​സി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ കി​​വീ​​സ് ര​​ക്ത​​ത്തി​​ന്‍റെ ക​​രു​​ത്തി​​ൽ ഡ​​ച്ച് ജ​​യം. ഗ്രൂ​​പ്പ് ഡി​​യി​​ൽ നെ​​ത​​ർ​​ല​​ൻ​​ഡ്സ് ആ​​റ് വി​​ക്ക​​റ്റി​​ന് നേ​​പ്പാ​​ളി​​നെ കീ​​ഴ​​ട​​ക്കി​​യ​​പ്പോ​​ൾ പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച് ആ​​യ​​ത് ടിം ​​പ്രിം​​ഗി​​ൾ. നാ​​ല് ഓ​​വ​​റി​​ൽ 20 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ പ്രിം​​ഗി​​ളി​​ന്‍റെ സ്പി​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ നേ​​പ്പാ​​ൾ 19.2 ഓ​​വ​​റി​​ൽ 106 റ​​ണ്‍​സി​​ന് നി​​ലം​​പൊ​​ത്തി. ന്യൂ​​സി​​ല​​ൻ​​ഡ് മു​​ൻ​​താ​​രം ക്രി​​സ് പ്രിം​​ഗി​​ളി​​ന്‍റെ മ​​ക​​നാ​​ണ് ടിം. 107 ​​റ​​ണ്‍​സ് എ​​ന്ന ചെ​​റി​​യ ല​​ക്ഷ്യ​​ത്തി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ നെ​​ത​​ർ​​ല​​ൻ​​ഡ്സ് മാ​​ക്സ് ഒ​​ഡൗ​​ഡ് (48 പ​​ന്തി​​ൽ 54 നോ​​ട്ടൗ​​ട്ട്), വി​​ക്രം​​ജി​​ത് സിം​​ഗ് (28 പ​​ന്തി​​ൽ 22) എ​​ന്നി​​വ​​രു​​ടെ ഇ​​ന്നിം​​ഗ്സി​​ലൂ​​ടെ ജ​​യ​​ത്തി​​ലെ​​ത്തി. 18.4 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​യാ​​യി​​രു​​ന്നു ഡ​​ച്ച് സം​​ഘം വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് പൗ​​ഡ​​ലാ​​യി​​രു​​ന്നു (35) നേ​​പ്പാ​​ൾ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. കി​​വീ​​സ് അ​​ണ്ട​​ർ 19 താ​​രം ന്യൂ​​സി​​ല​​ൻ​​ഡ് മു​​ൻ താ​​രം ക്രി​​സ് പ്രിം​​ഗി​​ളി​​ന്‍റെ മ​​ക​​നാ​​യി 2022 ഓ​​ഗ​​സ്റ്റി​​ലാ​​ണ് ടിം ​​പ്രിം​​ഗി​​ളി​​ന്‍റെ ജ​​ന​​നം. ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ അ​​ണ്ട​​ർ 19 ടീ​​മി​​ൽ പ്രിം​​ഗി​​ൾ ക​​ളി​​ച്ചി​​ട്ടു​​ണ്ട്. ഓ​​സ്ട്രേ​​ലി​​യ​​ൻ അ​​ണ്ട​​ർ 19 ടീ​​മി​​നെ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ പ്രിം​​ഗി​​ൾ ന്യൂ​​സി​​ല​​ൻ​​ഡി​​നാ​​യി ഇ​​റ​​ങ്ങി​​യി​​രു​​ന്നു. 2022 മു​​ത​​ലാ​​ണ് ടിം ​​പ്രിം​​ഗി​​ൽ നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നു​​വേ​​ണ്ടി ക​​ളി​​ക്കാ​​ൻ തു​​ട​​ങ്ങി​​യ​​ത്. ഇം​​ഗ്ലീ​​ഷ് ഓ​​ൾ​​റൗ​​ണ്ട​​റാ​​യ ലി​​യാം ലി​​വിം​​ഗ്സ്റ്റ​​ണ്‍ ആ​​ണ് ടിം ​​പ്രിം​​ഗി​​ളി​​ന്‍റെ ആ​​ദ്യ രാ​​ജ്യാ​​ന്ത​​ര വി​​ക്ക​​റ്റ്. 1990 മു​​ത​​ൽ 1995വ​​രെ ന്യൂ​​സി​​ല​​ൻ​​ഡി​​നാ​​യി ക​​ളി​​ച്ച താ​​ര​​മാ​​ണ് ക്രി​​സ് പ്രിം​​ഗി​​ൾ. കി​​വീ​​സ് ജ​​ഴ്സി​​യി​​ൽ 14 ടെ​​സ്റ്റും 64 ഏ​​ക​​ദി​​ന​​വും ക്രി​​സ് ക​​ളി​​ച്ചി​​ട്ടു​​ണ്ട്.


Source link

Exit mobile version