കരകയറി സെന്‍സെക്സ്, നിഫ്റ്റി
മുംബൈ: തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനദിനം തകർന്നടിഞ്ഞ ഓഹരിവിപണി തിരിച്ചുവരവിന്റെ പാതയിൽ. സെൻസെക്സും നിഫ്റ്റിയും ഇന്നലെ വൻ തിരിച്ചുവരവു നടത്തി. സെൻസെക്സ് 2,303 പോയിന്റുയർന്ന് 74,382ലും നിഫ്റ്റി 689 പോയിന്റ് നേട്ടത്തിൽ 22,573ലും ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. ഒറ്റയ്ക്കു ഭരണത്തിലേറാനുള്ള ഭൂരിപക്ഷമില്ലെങ്കിലും സഖ്യകക്ഷികളുടെ പിന്തുണയോടെ മൂന്നാമതും നരേന്ദ്ര മോദി അധികാരത്തിലെത്തുമെന്ന സൂചനകളാണു വിപണിയെ കൈപിടിച്ചു കയറ്റിയത്. കഴിഞ്ഞ ദിവസത്തെ തകർച്ചയിൽ മൂല്യം കുത്തനെ ഇടിഞ്ഞ ഓഹരികൾ തേടി നിക്ഷേപകരെത്തിയതും തുണയായി. ബാങ്ക്, ഓട്ടോ, എഫ്എംസിജി ഉൾപ്പടെയുള്ളവ നാലു ശതമാനത്തോളം നേട്ടമുണ്ടാക്കി. കഴിഞ്ഞ ദിവസം ആറു ശതമാനത്തോളം പ്രധാന സൂചികകൾക്കു നഷ്ടമായിരുന്നു. ഇന്നലെ, ഇതിൽ 3.2 ശതമാനം തിരിച്ചുപിടിക്കാനായി. എഫ്എംസിജി ഓഹരികളായ ഡാബർ, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവ നാലു ശതമാനത്തോളം നേട്ടമുണ്ടാക്കി. ഹെറിറ്റേജ് ഫുഡ്സ് 20 ശതമാനനവും ഇമാമി 11 ശതമാനവും ഉയർന്നു. ബാങ്ക് ഓഹരികളിൽ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയാണു നേട്ടത്തിൽ മുന്നിൽ. എൻഎസ്ഇയിലെ ഇടപാടുകൾ ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. 1,972 കോടിയുടെ ഇടപാടാണ് ഇന്നലെ രേഖപ്പെടുത്തിയത്.

Source link