സിംഹം ഗ്രാഫിക്സ് ആണത്രേ, അതും മാന്ത് കിട്ടിയ എന്നോട്: ചാക്കോച്ചൻ

സിംഹം ഗ്രാഫിക്സ് ആണത്രേ, അതും മാന്ത് കിട്ടിയ എന്നോട്: ചാക്കോച്ചൻ | unchacko-boban-garrr-lion-video

സിംഹം ഗ്രാഫിക്സ് ആണത്രേ, അതും മാന്ത് കിട്ടിയ എന്നോട്: ചാക്കോച്ചൻ

മനോരമ ലേഖിക

Published: June 05 , 2024 03:08 PM IST

1 minute Read

‘ഗർർർ’ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വിഡിയോ പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. ചിത്രത്തിൽ തനിക്കൊപ്പം അഭിനയിക്കുന്ന സിംഹം ഗ്രാഫിക്സ് ആണെന്നാണ് കരുതിയവർക്കു തെറ്റിയെന്നും മാന്തു കിട്ടിയത് തനിക്കാണെന്നുമുള്ള കുറിപ്പിനൊപ്പമാണ് ചാക്കോച്ചന്റെ വിഡിയോ.

ജൂൺ 18 ന് ഗർർർ  റിലീസ് ചെയ്യാനിരിക്കെ പ്രമോഷൻ എന്ന നിലയിലാണ് സിംഹവുമായുള്ള ലൊക്കേഷൻ വിഡിയോ കുഞ്ചാക്കോ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

‘‘സിംഹം ഗ്രാഫിക്സ് ആണത്രേ ഗ്രാഫിക്സ്. അതും മാന്ത് കിട്ടിയ എന്നോട്. ഗർർർ ജൂൺ 18 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു.’’–ചാക്കോച്ചന്റെ വാക്കുകൾ.
മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് മദ്യപിച്ച് കയറിച്ചെല്ലുന്ന യുവാവ് ആയി കുഞ്ചാക്കോ ബോബൻ സിനിമയിലെത്തുന്നു. മോജോ എന്ന വിദേശ സിംഹമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് എന്നാണ് ഒരു അഭിമുഖത്തില്‍ ചാക്കോച്ചൻ വെളിപ്പെടുത്തിയത്.  ഇന്ത്യയില്‍ സിംഹങ്ങള്‍ ഉണ്ടെങ്കിലും ഇവിടത്തെ നിയമം അവയെ വച്ച് സിനിമ ചെയ്യാന്‍ അനുവദിക്കുന്നില്ല. അതുകൊണ്ട് സൗത്താഫ്രിക്കയിലേക്ക് പോയി യഥാര്‍ഥ സിംഹത്തിനൊപ്പം ചിത്രീ കരിക്കാന്‍ കഴിയുന്ന രംഗങ്ങളെല്ലാം ഞങ്ങള്‍ വച്ച് ചിത്രീകരിച്ചു എന്ന് താരം പറഞ്ഞിരുന്നു. ഹോളിവുഡ് സിനിമയായ ദ് പ്രേ ഉൾപ്പടെ പരസ്യങ്ങളിലുമെല്ലാം അഭിനയിച്ച താരമാണ് മോജോ എന്ന സിംഹം

English Summary:
Actor Kunchacko Boban shared an interesting video from the location of the movie ‘Garrr’. Chakochan’s video is accompanied by a note saying that those who thought that the lion acting with him in the film was graphics were wrong.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-movie-kunchakoboban 5mi21440gagjpon8j2joe2f4b9 f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version