നിങ്ങൾ ജനിച്ചത് പകൽ 12നും രാത്രി 12നും ഇടയിലാണോ? ജനനസമയവും സ്വഭാവവും
നിങ്ങൾ ജനിച്ചത് പകൽ 12നും രാത്രി 12നും ഇടയിലാണോ? ജനനസമയവും സ്വഭാവവും- Birth Time Analysis: What Your Birth Time Reveals About You
നിങ്ങൾ ജനിച്ചത് പകൽ 12നും രാത്രി 12നും ഇടയിലാണോ? ജനനസമയവും സ്വഭാവവും
വെബ്‍ ഡെസ്ക്
Published: June 05 , 2024 12:50 PM IST
1 minute Read
ജനനസമയം ഉച്ചയ്ക്കുശേഷമാണോ? ഫലമറിയാം
ജനനസമയത്തെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം ഒരാളുടെ വ്യക്തിത്വത്തിൽ ശക്തമായ സ്വാധീനം ചെലുത്തും
Image Credit: OpenmindedE/ Istock
ജനനസമയത്ത് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം ഒരാളുടെ വ്യക്തിത്വത്തിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിശാസ്ത്രപ്രകാരമുള്ള വിശ്വാസം. അതിനാൽ നിങ്ങളുടെ സ്വഭാവവും ജീവിതഫലങ്ങളും ജനനസമയംവച്ച് കണക്കാക്കാൻ സാധിക്കും. ഉച്ചയ്ക്ക് 12 മണിക്കും അർദ്ധരാത്രി 12 മണിക്കും ഇടയിൽ വ്യത്യസ്ത സമയങ്ങളിൽ ജനിച്ചാലുള്ള ഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഉച്ചയ്ക്ക് 12നും 2നും ഇടയിൽ ജനിച്ചവർഎല്ലാ കാര്യങ്ങൾക്കും കൃത്യമായി പ്ലാനിങ് ഉള്ളവരായിരിക്കും ഇവർ. അത്തരത്തിൽ പദ്ധതിയിടുന്ന കാര്യങ്ങൾ ഒരുതരത്തിലും മാറി പോകാതിരിക്കാൻ ഇവർ ശ്രമിക്കും. കൂടുതൽ കാര്യങ്ങൾ ഗ്രഹിക്കാൻ ഇവർക്ക് ഏറെ ഇഷ്ടമാണെങ്കിലും സ്വന്തം അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കാനാണ് താല്പര്യം കൂടുതൽ. മറ്റുള്ളവർക്ക് മുൻപിൽ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാൻ പ്രത്യേക പാടവവും ഇക്കൂട്ടർക്കുണ്ട്. പറയുന്ന കാര്യങ്ങൾ കേട്ടിരിക്കുവാൻ താല്പര്യമുള്ളവർക്കു മുന്നിൽ ഏറെ ക്ഷമയോടെ ഇവർ പെരുമാറു .
ഉച്ചയ്ക്ക് 2നും വൈകിട്ട് 4നും ഇടയിൽ ജനിച്ചവർജന്മനാ ഭാഗ്യം ഉള്ളവരാണ് ഇക്കൂട്ടർ. പോകുന്നിടത്തെല്ലാം പോസിറ്റിവിറ്റി നിറയ്ക്കാൻ ഇവർക്കാവും. ഏത് റിസ്കും ഏറ്റെടുക്കാൻ മടിക്കാത്ത ഇവർക്ക് പ്രതിഫലമായി നല്ലതു മാത്രമേ സംഭവിക്കാറുള്ളൂ. അശുഭകരമായ കാര്യങ്ങൾ പൊതുവേ ഇവർക്ക് മുന്നിൽ വന്നുപെടാറില്ല.
വൈകിട്ട് 4നും 6നും ഇടയിൽ ജനിച്ചവർഒരു കാര്യത്തിലും മനം മടുക്കാതെ ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള ശേഷിയുള്ളവരാണ് ഈ സമയത്ത് ജനിച്ചവർ. ദയാവായ്പും മറ്റുള്ളവരെ സഹായിക്കാനുള്ള സന്നദ്ധതയും ഇവരുടെ മുഖമുദ്രയാണ്. മികച്ച ജീവിതപങ്കാളിയാവാനും ഇവർക്ക് സാധിക്കും. ഒരു ബന്ധത്തിൽ ഏർപ്പെട്ടാൽ അതിൽ ഉറച്ചു നിൽക്കുന്ന തരക്കാരായിരിക്കും ഇവർ. ഏറ്റവും യോജിച്ച വ്യക്തിയെ തന്നെ തിരഞ്ഞെടുക്കുമെന്നതും പ്രത്യേകതയാണ്.
വൈകിട്ട് 6നും രാത്രി 8നും ഇടയിൽ ജനിച്ചവർകഠിനാധ്വാനത്തിന്റെ മറുപേരായിരിക്കും ഇവർ. എന്നാൽ പലപ്പോഴും വിശ്രമമില്ലാതെ കഠിന പരിശ്രമങ്ങളിൽ ഏർപ്പെടാനും ഇവർ ശ്രമിക്കാറുണ്ട്. ഇവരുടെ ആത്മാർത്ഥമായ പ്രവർത്തികൾ മറ്റുള്ളവർ കാണുകയും കൃത്യമായി തന്നെ വിലയിരുത്തുകയും ചെയ്യും. മറ്റുള്ളവരെ മനസ്സിലാക്കാനുള്ള വിശാലമായ മനസ്ഥിതിയും ഇക്കൂട്ടരുടെ പ്രത്യേകതയാണ്. ഈ രണ്ടു ഗുണങ്ങളും ഒത്തു ചേർന്നിരിക്കുന്നത് മൂലം ജീവിതത്തിൽ ഏറെ ഉയരത്തിൽ എത്താനും ഇവർക്ക് സാധിക്കും.
രാത്രി 8നും 10നും ഇടയിൽ ജനിച്ചവർഎന്തെങ്കിലും നേടുന്നതിനേക്കാൾ ഉപരി മറ്റുള്ളവർക്ക് കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവർ ആയിരിക്കും ഇവർ. ഉദാഹരണത്തിന് തനിക്ക് സ്വന്തമായി സമ്മാനങ്ങൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സന്തോഷം മറ്റൊരാൾക്ക് എന്തെങ്കിലും നൽകുമ്പോൾ ഇവർ ആസ്വദിക്കും. മറ്റുള്ളവർ വിഷമത്തോടെ ഇരിക്കുന്നത് ഇവർക്ക് ഒരിക്കലും സഹിക്കാനാവില്ല. അതുകൊണ്ട് തന്നെ വിഷമം അനുഭവിക്കുന്നവരെ സന്തോഷിപ്പിക്കാനായി സ്വന്തം സമയം നീക്കി വയ്ക്കാനും ഇവർക്ക് മടിയുണ്ടാവില്ല. ഈ സ്വഭാവം മൂലം എല്ലാവർക്കും പ്രിയപ്പെട്ടവരായിരിക്കാൻ ഇവർക്ക് സാധിക്കും.
രാത്രി 10നും അർധരാത്രി 12നും ഇടയിൽ ജനിച്ചവർനേതൃപാടവത്തിൽ ഇവരെ തോൽപ്പിക്കാൻ ആളുകളുണ്ടാവില്ല. ഏതുകാര്യത്തിലും കൃത്യമായ നിഗമനത്തിൽ എത്താനുള്ള പ്രത്യേക കഴിവാണ് ഇവരുടെ സവിശേഷത. എന്തെങ്കിലും കാര്യത്തിൽ ആശങ്കയുണ്ടെങ്കിൽ പോലും ധൈര്യം കൈവിടാതിരിക്കാനും ചുറ്റുമുള്ളവർക്ക് ആത്മവിശ്വാസം പകരാനും ഇവർക്ക് സാധിക്കും. മറ്റുള്ളവർ ഇക്കൂട്ടരുടെ സംസാരം കേട്ടിരിക്കാൻ ഏറെ താൽപര്യം പ്രകടിപ്പിക്കാറുണ്ട്.
English Summary:
Birth Time Analysis: What Your Birth Time Reveals About You
mo-astrology-lucky-number mo-astrology-luckythings 30fc1d2hfjh5vdns5f4k730mkn-list 5lvv7gi7ldmn3cumcg74d6ktqj mo-astrology-luckyday 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-birth-time mo-astrology-astrology-news
Source link