ചങ്ങനാശേരി: ലോക്‌സഭാതിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ ശക്തമായ പ്രതിപക്ഷം വേണം. ഏകപക്ഷീയമായ ഭരണം ജനങ്ങൾക്ക് ദുരിതമായി മാറും. ഇത്തവണ ജനങ്ങൾ ഇതിനെതിരെ പ്രതികരിച്ചു, അതാണ് ദേശീയതലത്തിൽ പ്രതിഫലിച്ചത്.സംസ്ഥാനസർക്കാരിനെ നിയക്കുന്നവർ ഇത് മനസിലാക്കി പ്രവർത്തിച്ചാൽ നല്ലത്. അല്ലെങ്കിൽ വരുന്ന നിയമസഭാതിരഞ്ഞെടുപ്പിലും ജനങ്ങൾ പ്രതികരിക്കാൻ നിർബന്ധിതരാകും. സംസ്ഥാന സർക്കാരിനെതിരെയുള്ള ജനവികാരവും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടെന്നും സുകുമരൻനായർ പറഞ്ഞു.
Source link