KERALAMLATEST NEWS

വലിയ ശക്തിയായി ഇന്ത്യാമുന്നണി: സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: ഇന്ത്യയുടെ ഭരണഘടനയും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഇന്ത്യാമുന്നണിയുണ്ടെന്ന് ഇന്ത്യൻ ജനത മനസിലാക്കിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നിരാശാജനകമായ എക്സിറ്റ് പോളുകളെ തള്ളിയുള്ള വിജയമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. ദേശീയ രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാനാവാത്ത ശക്തിയായി ഇന്ത്യാമുന്നണി മാറി. കേരളത്തെ രക്ഷിക്കാൻ ഐക്യജനാധിപത്യ മുന്നണിക്ക് മാത്രമേ കഴിയൂവെന്ന് ജനം തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button