ചന്ദ്രനില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനയുടെ ചാങ്അ-6 ദൗത്യം ഭൂമിയിലേക്ക് തിരിച്ചു. ബെയ്ജിങ് സമയം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പേടകം ചന്ദ്രനില്‍ നിന്ന് പുറപ്പെട്ടത്. മൂന്നാഴ്ച നീണ്ട മടക്കയാത്രയ്‌ക്കൊടുവില്‍ ജൂണ്‍ 25 ന് ചൈനയിലെ മംഗോളിയയില്‍ പേടകം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ ആറാം ചാന്ദ്ര ദൗത്യമായ ചാങ്അ-6 മെയ് 2024 മെയ് മൂന്നിനാണ് വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് കാണാത്ത ചന്ദ്രന്റെ മറുവശം ലക്ഷ്യമാക്കിയാണ് പേടകം വിക്ഷേപിച്ചത്. ജൂണ്‍ ഒന്നിന് പേടകം ചന്ദ്രനിലിറങ്ങി. രണ്ട് ദിവസം നീണ്ട സാമ്പിള്‍ ശേഖരണത്തിനൊടുവിലാണ് പേടകം ചന്ദ്രനില്‍ നിന്ന് പുറപ്പെട്ടത്.
Source link