WORLD

ചന്ദ്രന്റെ മറുഭാഗത്തെ സാമ്പിളുകളുമായി ചൈനയുടെ ‘ചാങ് അ-6’ പേടകം ഭൂമിയിലേക്ക് 


ചന്ദ്രനില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുമായി ചൈനയുടെ ചാങ്അ-6 ദൗത്യം ഭൂമിയിലേക്ക് തിരിച്ചു. ബെയ്ജിങ് സമയം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പേടകം ചന്ദ്രനില്‍ നിന്ന് പുറപ്പെട്ടത്. മൂന്നാഴ്ച നീണ്ട മടക്കയാത്രയ്‌ക്കൊടുവില്‍ ജൂണ്‍ 25 ന് ചൈനയിലെ മംഗോളിയയില്‍ പേടകം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ ആറാം ചാന്ദ്ര ദൗത്യമായ ചാങ്അ-6 മെയ് 2024 മെയ് മൂന്നിനാണ് വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് കാണാത്ത ചന്ദ്രന്റെ മറുവശം ലക്ഷ്യമാക്കിയാണ് പേടകം വിക്ഷേപിച്ചത്. ജൂണ്‍ ഒന്നിന് പേടകം ചന്ദ്രനിലിറങ്ങി. രണ്ട് ദിവസം നീണ്ട സാമ്പിള്‍ ശേഖരണത്തിനൊടുവിലാണ് പേടകം ചന്ദ്രനില്‍ നിന്ന് പുറപ്പെട്ടത്.


Source link

Related Articles

Back to top button